Connect with us

world cup warm up match

ഗ്രീന്‍ ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരങ്ങളുടെ വിനോദ നികുതി ഒഴിവാക്കും

കായികപ്രേമികളുടെ അഭ്യര്‍ഥന മാനിച്ചാണ് നികുതി പൂര്‍ണമായി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | ഗ്രീന്‍ ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരങ്ങളുടെ വിനോദനികുതി ഒഴിവാക്കാന്‍ തിരുവനന്തപുരം നഗരസഭക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി എം ബി രാജേഷ് അറിയിച്ചു. ടിക്കറ്റ് നിരക്കിന്റെ 24% മുതല്‍ 48% വരെ വാങ്ങാനാകുന്ന വിനോദ നികുതിയാണ് പൂര്‍ണമായി ഒഴിവാക്കാന്‍ തീരുമാനിച്ചത്. കാര്യവട്ടത്ത് നടന്ന കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ക്ക് 12%വും 5%വുമായിരുന്നു വിനോദ നികുതി ചുമത്തിയിരുന്നത്.

കായികപ്രേമികളുടെ അഭ്യര്‍ഥന മാനിച്ചാണ് നികുതി പൂര്‍ണമായി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളാ ക്രിക്കറ്റ് അസോസിയേഷനും നിരക്ക് ഇളവ് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. കൂടുതല്‍ പേര്‍ക്ക് കളി ആസ്വദിക്കാനും കാര്യവട്ടത്തേക്ക് കൂടുതല്‍ മത്സരങ്ങളെത്താനും തീരുമാനം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് സന്നാഹ മത്സരങ്ങളാണ് ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്.

ഇന്ത്യ- നെതര്‍ലാന്‍ഡ് പോരാട്ടം മൂന്നാം തീയതിയാണ്. ലോകകപ്പിന് മുന്‍പുള്ള ഇന്ത്യയുടെ അവസാന സന്നാഹ മത്സരമാണ് ഇത്. സെപ്റ്റംബര്‍ 29ന് ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്താനെയും 30ന് ദക്ഷിണാഫ്രിക്ക നെതര്‍ലന്റിനെയും ഒക്ടോബര്‍ 2ന് ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡിനെയും നേരിടും.

Latest