Connect with us

Kerala

വിഴിഞ്ഞത്ത് മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

മത്സ്യബന്ധനം കഴിഞ്ഞു മടങ്ങി വരരവെ വള്ളത്തില്‍ നിന്നു കുഴഞ്ഞ് കടലിലേക്കു വീഴുകയായിരുന്നു

Published

|

Last Updated

തിരുവനന്തപുരം |  വിഴിഞ്ഞത്ത് മത്സ്യ തൊഴിലാളി മത്സ്യബന്ധനത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു. മത്സ്യബന്ധനം കഴിഞ്ഞു മടങ്ങി വരരവെ വള്ളത്തില്‍ നിന്നു കുഴഞ്ഞ് കടലിലേക്കു വീഴുകയായിരുന്നു. വിഴിഞ്ഞം കോട്ടപ്പുറം ചരുവിള വീട്ടില്‍ രാജേഷ്(34) ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. നാലംഗ സംഘമായി മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വിഴിഞ്ഞം ഹാര്‍ബര്‍ ബെയ്സിനുള്ളിലെത്തിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. എന്‍ജിന്‍ നിയന്ത്രിച്ചിരുന്നത് രാജേഷ് ആയിരുന്നു.കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി.

 

Latest