Connect with us

National

ജോലി തടസപ്പെടുത്തി, ശമ്പളം തടഞ്ഞു; ഹോക്കി ഇന്ത്യ സിഇഒ രാജിവെച്ചു

വനിതാ ഹോക്കി ടീം പരിശീലക യാനെക് ചോപ്മാന്‍ രാജി വെച്ചതിന് പിറകെയാണ് എലേനയുടേയും രാജി

Published

|

Last Updated

ന്യൂഡല്‍ഹി  | ഹോക്കി ഇന്ത്യ സിഇഒ പദവിയില്‍ നിന്നും ഓസ്‌ട്രേലിയക്കാരിയായ എലേന നോര്‍മന്‍ (49) രാജിവച്ചു. 13 വര്‍ഷമായി പദവിയില്‍ തുടരുന്ന ഇവര്‍ , തന്റെ ശമ്പളം തടഞ്ഞുവെച്ചുവെന്നും ഫെഡറേഷനിലെ വിഭാഗീയത ജോലികള്‍ ബുദ്ധിമുട്ടിലാക്കിയെന്നും കാണിച്ചാണ് രാജി സമര്‍പ്പിച്ചത്.വനിതാ ഹോക്കി ടീം പരിശീലക യാനെക് ചോപ്മാന്‍ രാജി വെച്ചതിന് പിറകെയാണ് എലേനയുടേയും രാജി

ഹോക്കി ഇന്ത്യ മുന്‍ പ്രസിഡന്റ് നരീന്ദര്‍ ബത്രയുടെ വിശ്വസ്തയായിരുന്നു എലേന. രണ്ട് വര്‍ഷം മുന്‍പു ദിലീപ് ടിര്‍ക്കി പ്രസിഡന്റ് സ്ഥാനത്ത് എത്തിയതോടെയാണ് എലേനക്ക് എതിര്‍പ്പികള്‍ തുടങ്ങിയത്. 3 മാസത്തെ ഇവരുടെ ശമ്പളം നല്‍കിയിരുന്നില്ലെന്നാണു വിവരം. ശമ്പളത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ പല അനിശ്ചിതത്വങ്ങളുമുണ്ടായിരുന്നു. ബോര്‍ഡ് അംഗങ്ങളെ എല്ലാക്കാര്യവും താന്‍ അറിയിച്ചിട്ടുണ്ടെന്നും കൂടുതല്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും എലേന പ്രതികരിച്ചു. സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ് കമ്പനിയുടെ ഭാഗമായി 2007ല്‍ ഇന്ത്യയിലെത്തിയ എലേന 2011ലാണു ഹോക്കി ഇന്ത്യ സിഇഒയായി നിയമിതയാകുന്നത്.

Latest