Connect with us

National

ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല; ഗുല്‍ഫിഷയടക്കം അഞ്ച് പേര്‍ക്ക് ജാമ്യം

ഉമറിനും ഷര്‍ജീലിനും ജാമ്യം നല്‍കരുതെന്ന ഡല്‍ഹി പോലീസ് ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി|ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും സുപ്രീംകോടതി ജാമ്യം അനുവദിച്ചില്ല. എന്നാല്‍ മറ്റ് അഞ്ചുപേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഗുല്‍ഫിഷ ഫാത്തിമ, മീര ഹൈദര്‍, ഷിഫ ഉര്‍ റഹ്മാന്‍, മുഹമ്മദ് സലീം ഖാന്‍, ഷദാബ് അഹമ്മദ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. സുപ്രീംകോടതി ജഡ്ജിമാരായ അരവിന്ദ് കുമാര്‍, എന്‍ വി അന്‍ജാരിയാ അടങ്ങുന്ന ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ഉമറിനും ഷര്‍ജീലിനും ജാമ്യം നല്‍കരുതെന്ന ഡല്‍ഹി പോലീസ് ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് കോടതി പറഞ്ഞു. ഡല്‍ഹി ഹൈക്കോടതി വിധി ന്യായം അംഗീകരിച്ചാണ് സുപ്രീംകോടതിയുടെ വിധി. അഞ്ച് വര്‍ഷമായി വിചാരണയില്ലെന്നത് ജാമ്യം അനുവദിക്കാനുള്ള കാരണമല്ലെന്ന് വ്യക്തമാക്കിയാണ് ഉമറിനും ഷര്‍ജീലിനും ജാമ്യം നിഷേധിച്ചത്.

ഡല്‍ഹി ജെന്‍യുവിലെ മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ അഞ്ച് വര്‍ഷത്തിലധികമായി ജയിലിലാണ്. ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഉമര്‍ ഖാലിദിനെ കൂടാതെ ഷര്‍ജീല്‍ ഇമാം, ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, അഥര്‍ഖാന്‍, അബ്ദുല്‍ ഖാലിദ് സെഫി, മുഹമ്മദ് സലിം ഖാന്‍, ഷിഫാ ഉര്‍ റഹ്മാന്‍, ശതാബ് അഹമ്മദ് എന്നിവരാണ് ഹരജി നല്‍കിയിരിക്കുന്നത്. സെപ്തംബര്‍ രണ്ടിനാണ് ഡല്‍ഹി ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം നിഷേധിച്ചത്.

 

 

Latest