National
ബലാത്സംഗം ചെയ്ത് ട്രെയിനില്‍ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞു; മറ്റൊരു ട്രെയിന്‍ കയറി യുവതിയുടെ കാല്‍ അറ്റു
യുവതിയെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ചികിത്സ തുടരുകയാണെന്നും പോലീസ്

ഛണ്ഡിഗഢ് | ട്രെയിനില്‍ വെച്ച് ബലാത്സംഗത്തിനിരയാക്കി പുറത്തേക്ക് വലിച്ചെറിയപ്പെട്ട യുവതിയുടെ കാല്‍ അറ്റു. പാനിപത്ത് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ജൂണ്‍ 26നാണ് യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പരാതി നല്‍കിയത്.ജൂണ്‍ 24ന് ശേഷം ഇരുവരും വഴക്കുകൂടുകയും തുടര്‍ന്ന് യുവതി കാണാതാവുകയും ചെയ്തു.ഭാര്യയെ കാണാത്തതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതി ഇരിക്കുമ്പോള്‍ ഭര്‍ത്താവ് അയച്ച ആളെന്ന് അറിയിച്ച് ഒരാള്‍ സമീപിക്കുകയും ഒഴിഞ്ഞുകിടക്കുന്ന ഒരു റെയില്‍വേ കംപാര്‍ട്ട്‌മെന്റിലേക്ക് കൂട്ടികൊണ്ട് പോയി ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
പിന്നീട് മറ്റ് രണ്ട് പേര്‍ കൂടിയെത്തി ബലാത്സംഗം ചെയ്തു. പിന്നീട് സോനിപത്തിലേക്ക് കൊണ്ടുപോയി ഇവരെ റെയില്‍വേ ട്രാക്കിലേക്ക് വലിച്ചെറിഞ്ഞു. ട്രെയിന്‍ കയറി യുവതിയുടെ കാല്‍ നഷ്ടമായി. യുവതിയെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ചികിത്സ തുടരുകയാണെന്നും പോലീസ് അറിയിച്ചു.