Kerala
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതി അറസ്റ്റില്‍
മഞ്ഞ ചരട് കെട്ടി വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ചായിരുന്നു പീഡനം

തിരുവനന്തപുരം | യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസിലെ പ്രതി അറസ്റ്റില്‍. കോട്ടയം എരുമേലി സ്വദേശി അഖില്‍ ദാസ്തകറിനെയാണ് (24) കരമന പോലീസ് പിടികൂടിയത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഇയാള്‍ ഇതു മറച്ചുവച്ചാണ് പ്രണയം നടിച്ച് കരമന സ്വദേശിയായ യുവതിയെ പീഡിപ്പിച്ചത്
മഞ്ഞ ചരട് കെട്ടി വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ചായിരുന്നു പീഡനം. ഗര്‍ഭിണിയായതോടെ യുവതിയെ വീട്ടില്‍ എത്തിച്ച് ഇയാള്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് യുവതി കരമന പോലീസില്‍ നല്‍കിയ പരാതിയിലാണ് അഖിലിനെ അറസ്റ്റ് ചെയ്തത്.
---- facebook comment plugin here -----