Kerala
യുവതി വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
ആറന്മുള വല്ലന കാവിന്റെ മേലേതില്‍ യശോധരന്റെ മകള്‍ ശ്രീജ(41)യാണ് മരിച്ചത്.
കോഴഞ്ചേരി | യുവതിയെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആറന്മുള വല്ലന കാവിന്റെ മേലേതില്‍ യശോധരന്റെ മകള്‍ ശ്രീജ (41)യാണ് മരിച്ചത്. സ്വന്തമായി വ്യാഴാഴ്ച തുടങ്ങാനിരുന്ന കടയുടെ ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് നല്‍ക്കാലിക്കല്‍ മായാലുമണിലെ വാടക വീട്ടില്‍ മൃതദേഹം കണ്ടെത്തിയത്.
ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിനു സമീപം ചിപ്സ് ആന്‍ഡ് സ്വീറ്റ് കോര്‍ട്ട് രാവിലെ ഒമ്പതിനും 10നും ഇടയില്‍ ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് ശ്രീജയുടെ മരണം. പ്രതീക്ഷിച്ച സാമ്പത്തിക സഹായം ലഭിക്കാതെ വന്നതാണ് മരണ കാരണമെന്ന് കരുതുന്നു.
കോഴഞ്ചേരി തഹസില്‍ദാരുടെ നേതൃത്വത്തില്‍ ആറന്മുള പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സംസ്‌കാരം നാളെ രാവിലെ 11ന് വല്ലനയിലെ വീട്ടുവളപ്പില്‍. മക്കള്‍: നവ്യ, നന്ദു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)