Connect with us

Kerala

കോഴിക്കോട് നരിക്കുനിയില്‍ സ്ത്രീ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കസേരയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത് .

Published

|

Last Updated

കോഴിക്കോട് |  കോഴിക്കോട് നരിക്കുനിയില്‍ തമിഴ്നാട് സ്വദേശിനിയായ മധ്യവയസ്‌കയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നരിക്കുനി നെടിയനാട് കണ്ണിപ്പൊയില്‍ മല്ലിക(50)യാണ് മരിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്നാട്ടില്‍ കോഴിക്കോട്ടെത്തിയതാണ് മല്ലിക. കസേരയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത് .കൈയ്യില്‍ ടി വിയുടെ റിമോട്ട് കണ്‍ട്രോള്‍ ഉണ്ടായിരുന്നു. ടി വി ഓണ്‍ ചെയ്ത നിലയിലായിരുന്നു.

ദുര്‍ഗന്ധം പരന്നതോടെ സമീപത്തുള്ളവര്‍ പരിശോധന നടത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മല്ലികയുടെ ഭര്‍ത്താവ് കൃഷ്ണനും അമ്മയും നേരത്തേ മരിച്ചിരുന്നു.. ഇവര്‍ക്ക് ഒരു മകനുണ്ട്. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

 

Latest