Connect with us

Kozhikode

പുതിയ തൊഴില്‍ കോഡുകള്‍ പിന്‍വലിക്കുക: എ കെ ജി സി ആര്‍ ടി

തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുകയും തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാക്കുന്നതുമാണ് പുതിയ തൊഴില്‍ കോഡെന്ന് സമ്മേളനം

Published

|

Last Updated

കോഴിക്കോട് | ഇന്ത്യന്‍ പാര്‍ലിമെന്റ് പാസ്സാക്കിയ തൊഴില്‍ കോഡുകള്‍ നടപ്പിലാക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് അസോസിയേഷന്‍ ഓഫ് കേരള ഗവ: റിട്ട. കോളജ് ടീച്ചേഴ്‌സ് (AKGC RT) കോഴിക്കോട് ജില്ലാ സമ്മേളനം കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു. തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുകയും തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാക്കുന്നതുമാണ് പുതിയ തൊഴില്‍ കോഡെന്ന് സമ്മേളനം വിലയിരുത്തി.

കോഴിക്കോട് അളകാപുരി മിലന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം എ കെ ജി സി ആര്‍ ടി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. സി പി ചിത്ര ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ട ഡോ. എസ് ജയശ്രീയെ സമ്മേളനം അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് പ്രൊഫ. എം അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. സംസ്‌കൃത യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ. പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി മുഹമ്മദ് അബ്ദുല്‍ ജമാല്‍ പ്രവര്‍ത്തന റിപോര്‍ട്ടും പ്രൊഫ. ബി കെ വിജയന്‍ (ട്രഷറര്‍) വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജാനമ്മ കുഞ്ഞുണ്ണി, പ്രൊഫ. എം ചന്ദ്രന്‍, പ്രൊഫ. പി സി ഗോപാലന്‍, ഡോ. ചിത്രാ ഗംഗാധരന്‍ പ്രസംഗിച്ചു.

ജില്ലാ ജോയിന്റ് സെക്രട്ടറി ഡോ. വനജ അനുശോചന പ്രമേയവും പ്രൊഫ. കെ കെ അശോകന്‍ രാഷ്ട്രീയ പ്രമേയങ്ങളും അവതരിപ്പിച്ചു. 2025-26 വര്‍ഷത്തേക്കുള്ള മുഖ്യ ഭാരവാഹികളായി പ്രൊഫ. എം അബ്ദുറഹിമാന്‍ (പ്രസിഡന്റ്), ഡോ. മുഹമ്മദ് അബ്ദുല്‍ ജമാല്‍ (സെക്രട്ടറി), പ്രൊഫ. ബി കെ വിജയന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ഡോ. രാജന്‍ നമ്പ്യാര്‍ സ്വാഗതവും പ്രൊഫ. എം കെ പീതാംബരന്‍ നന്ദിയും പറഞ്ഞു.

 

---- facebook comment plugin here -----

Latest