Connect with us

Kerala

വന്യജീവി ആക്രമണം; മന്ത്രിമാരുടെ സംഘം ഇന്ന് വയനാട്ടില്‍

രാവിലെ പത്ത് മണിക്ക് സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പല്‍ ഹാളില്‍ സര്‍വകക്ഷി യോഗം നടക്കും.

Published

|

Last Updated

കല്‍പറ്റ| വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാരുടെ സംഘം ഇന്ന് വയനാട്ടിലെത്തും. മന്ത്രിമാരായ കെ രാജന്‍, എം.ബി രാജേഷ്, എ കെ ശശീന്ദ്രന്‍ എന്നിവരാണ് സംഘത്തിലുള്ളത്. രാവിലെ പത്ത് മണിക്ക് സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പല്‍ ഹാളില്‍ സര്‍വകക്ഷി യോഗം നടക്കും.

ജില്ലയിലെ വനം റവന്യൂ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തും. വന്യജീവി ആക്രമണത്തിനിരയായവരുടെ കുടുംബാംഗങ്ങളെ സംഘം സന്ദര്‍ശിച്ചേക്കും.വന്യജീവി ആക്രമണം തുടര്‍ച്ചയായ പശ്ചാത്തലത്തില്‍ യുഡിഎഫ് ഇന്ന് രാപ്പകല്‍ സമരം സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് കളക്ടറേറ്റിന് മുന്നില്‍ കെ മുരളീധരന്‍ എംപി സമരം ഉദ്ഘാടനം ചെയ്യും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാട്ടാനയാക്രമണത്തില്‍ മരിച്ചവരുടെ വീടുകളില്‍ എത്തും.

അതേസമയം പുല്‍പ്പള്ളിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ്‌ പൊലീസിന്റെ തീരുമാനം. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാകും പൊലീസ് നടപടി. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്‌.