Connect with us

Kerala

കുതിരാനില്‍ ജനവാസ മേഖലയില്‍ കാട്ടാന; തുരത്താനായി വനം വകുപ്പ് വയനാട്ടില്‍ നിന്ന് കുംകി ആനകളെ എത്തിച്ചു

കാട്ടാനയെ കാടുകയറ്റാന്‍ ആയില്ലെങ്കില്‍ മയക്കുവെടി വെയ്ക്കുന്നതും വനംവകുപ്പിന്റെ പരിഗണനയിലാണ്

Published

|

Last Updated

തൃശൂര്‍ | കുതിരാനില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താനായി വനം വകുപ്പ് വയനാട്ടില്‍ നിന്ന് കുംകി ആനകളെ എത്തിച്ചു. വിക്രം, ഭരത് എന്നീ കുംകി ആനകളെ ഉപയോഗിച്ച് ഒറ്റയാനെ കാടുകയറ്റി സോളാര്‍ വേലി സ്ഥാപിക്കാനാണ് തീരുമാനം.

കാട്ടാനയെ കാടുകയറ്റാന്‍ ആയില്ലെങ്കില്‍ മയക്കുവെടി വെയ്ക്കുന്നതും വനംവകുപ്പിന്റെ പരിഗണനയിലാണ്.തുടര്‍ച്ചയായി ജനവാസമേഖലയില്‍ എത്തുന്ന കാട്ടാന അക്രമകാരിയായി മാറുന്നുവെന്നതും ആശങ്കയുണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തില്‍ ഒരു വാച്ചര്‍ക്ക് പരുക്കേറ്റിരുന്നു. പട്രോളിങ്ങിന് എത്തിയ വനം വകുപ്പിന്റെ ഒരു ജീപ്പും ആന തകര്‍ത്തു. പുതിയ കുതിരാന്‍ തുരങ്കം വന്നതിന് ശേഷമാണ് ജനവാസമേഖലയിലേക്ക് കാട്ടാനകള്‍ എത്തിതുടങ്ങിയത്.