Connect with us

Kerala

കാട്ടുപന്നിയുടെ ആക്രമണം; വയോധികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഐത്തല താഴത്തെതില്‍ രാജു കുര്യാക്കോസ് ആണ് ജീവന് അപായം വരാതെ രക്ഷപ്പെട്ടത്.

Published

|

Last Updated

പത്തനംതിട്ട | കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് വയോധികന്‍. ഐത്തല താഴത്തെതില്‍ രാജു കുര്യാക്കോസ് ആണ് ജീവന് അപായം വരാതെ രക്ഷപ്പെട്ടത്.

രാവിലെ പ്രഭാത സവാരിക്ക് ശേഷം ഐത്തല സെന്റ് കുര്യാക്കോസ് പള്ളിയോട് ചേര്‍ന്നുള്ള കല്‍ക്കുരിശിന്റെ മുമ്പില്‍ സംസാരിച്ചു നിന്ന രാജു കുര്യാക്കോസ്, സോജി എം ഒ മേപ്പുറത്ത്, മാത്യു കാവുങ്കല്‍, ബോബി എബ്രഹാം കിഴക്കേമുറിയില്‍, കുഞ്ഞുമോന്‍ ചരിവുകാലായില്‍ എന്നിവരുടെ ഇടയിലേക്ക് പാഞ്ഞടുത്ത കാട്ടുപന്നി രാജു കുര്യാക്കോസിനെ ആക്രമിക്കുകയായിരുന്നു. കൂടെ നിന്നവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് രാജുവിനെ ഉപേക്ഷിച്ച് പന്നി പമ്പാ നദിയോട് ചേര്‍ന്നുള്ള ഭാഗത്തേക്ക് ഓടിപ്പോയി.

രാജു കുര്യാക്കോസിനെ പരുക്കുകളോടെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐത്തലയുടെ വിവിധ പ്രദേശങ്ങളിലായി പകല്‍ സമയങ്ങളില്‍ അടക്കം കാട്ടുപന്നികളുടെ സാന്നിധ്യമുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest