Connect with us

Kerala

റബര്‍ തോട്ടത്തിലെ തീ കെടുത്തുന്നതിനിടെ കാട്ടുപന്നി ആക്രമണം; അഗ്നിശമന സേനാ ഹോംഗാര്‍ഡിന് പരുക്ക്

ഹോംഗാര്‍ഡ് ജി ഭാര്‍ഗവനാണ് പന്നിയുടെ ചവിട്ടേറ്റത്.

Published

|

Last Updated

പത്തനംതിട്ട | റബര്‍ തോട്ടത്തിലെ അടിക്കാടുകള്‍ക്ക് പിടിച്ച തീ കെടുത്തുന്നതിനിടയില്‍ കാട്ടുപന്നിയുടെ ചവിട്ടേറ്റ് അഗ്നിശമന സേനാ ഹോംഗാര്‍ഡിന് പരുക്കേറ്റു. ഹോംഗാര്‍ഡ് ജി ഭാര്‍ഗവനാണ് പന്നിയുടെ ചവിട്ടേറ്റത്.

ഇന്നലെ ഉച്ചക്കും ശേഷം രണ്ടോടെയായിരുന്നു സംഭവം. പത്തനംതിട്ട പന്തളം തെക്കേക്കര പഞ്ചായത്തില്‍ കളീക്കല്‍ വീട്ടില്‍ രാജന്റെ ഉടമസ്ഥതയിലുള്ള നാല് ഏക്കറോളം വരുന്ന റബ്ബര്‍ തോട്ടത്തിലെ അടിക്കാടുകള്‍ക്ക് തീപിടിച്ച വിവരം അറിഞ്ഞാണ് അഗ്നിശമന സേന സ്ഥലത്തെത്തിയത്. സേനയുടെ വാഹനത്തിന് എത്തിച്ചേരാന്‍ കഴിയാത്ത സ്ഥലം ആയതിനാല്‍ സേനാംഗങ്ങള്‍ നടന്നെത്തി പച്ചിലക്കമ്പുകള്‍ കൊണ്ട് അടിച്ച് തീകെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പറമ്പില്‍ ഉണ്ടായിരുന്ന കുഴിയില്‍ നിന്നും ഒരു കാട്ടുപന്നി ജീവനക്കാര്‍ക്ക് നേരെ പാഞ്ഞടുത്തു. മുന്നില്‍ നിന്ന് ജോലി ചെയ്യുകയായിരുന്ന ഭാര്‍ഗവന് പന്നിയുടെ ചവിട്ടേല്‍ക്കുകയായിരുന്നു.

തീ പൂര്‍ണമായും കെടുത്തിയ ശേഷം ഭാര്‍ഗവനെ ഫയര്‍ ഫോഴ്സ് വാഹനത്തില്‍ തന്നെ അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ സി റജികുമാര്‍, ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ നിയാസുദ്ദീന്‍, പ്രദീപ്, രഞ്ജിത്ത്, സന്തോഷ്, ഗിരീഷ് കുമാര്‍ എന്നിവര്‍ അഗ്നിശമന സംഘത്തില്‍ ഉണ്ടായിരുന്നത്.

 

---- facebook comment plugin here -----

Latest