Kerala
കാട്ടുപന്നി ആക്രമണം; രണ്ടുപേര്‍ക്ക് പരുക്ക്
ചോറ്റി ത്രിവേണി സ്വദേശി ശ്യാം പി രാജു (30), വാഹനത്തിലെ യാത്രക്കാരനായിരുന്ന ഈരാറ്റുപേട്ട സ്വദേശി സുനില്‍ (42) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

മുണ്ടക്കയം | മുണ്ടക്കയം ചോറ്റിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു.
കാട്ടുപന്നി വന്നിടിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഡ്രൈവര്‍ക്കും യാത്രക്കാരനുമാണ് പരുക്കേറ്റത്.
ഓട്ടോറിക്ഷ ഡ്രൈവര്‍ ചോറ്റി ത്രിവേണി സ്വദേശി ശ്യാം പി രാജു (30), വാഹനത്തിലെ യാത്രക്കാരനായിരുന്ന ഈരാറ്റുപേട്ട സ്വദേശി സുനില്‍ (42) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം.
---- facebook comment plugin here -----