Connect with us

arrest

യുവാവിന്റെ ആത്മഹത്യയില്‍ ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍

ഭാര്യയുടെ അശ്ലീല വീഡിയോ കാണാനിടയായതിനെ തുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയത്

Published

|

Last Updated

തിരുവനന്തപുരം |  യുവാവിന്റെ ആത്മഹത്യയില്‍ പ്രേരണാക്കുറ്റം ചുമത്തി ഭാര്യയുടെ കാമുകനെ വിളപ്പില്‍ശാല പോലീസ് അറസ്റ്റു ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷമായി ഒളിവിലായിരുന്ന നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്തുവീട്ടില്‍ കെ വിഷ്ണു(30)വാണ് അറസ്റ്റിലായത്.മുട്ടത്തറ പുത്തന്‍തെരുവ് മണക്കാട് ഉഷാഭവനില്‍ കെ ശിവപ്രസാദി(35)ന്റെ ആത്മഹത്യയിലാണ് അറസ്റ്റ്.

2019 സെപ്റ്റംബര്‍ എട്ടിനാണ് വിളപ്പില്‍ശാല പുറ്റുമ്മേല്‍ക്കോണം ചാക്കിയോടുള്ള വീട്ടില്‍ ഡ്രൈവറായ ശിവപ്രസാദിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. തച്ചോട്ടുകാവിലെ ഗ്യാസ് ഏജന്‍സിയില്‍ ജീവനക്കാരിയായിരുന്ന ശിവപ്രസാദിന്റെ ഭാര്യ അഖില, അവിടത്തെ ജീവനക്കാരന്‍ വിഷ്ണുവുമായി അടുപ്പത്തിലായി. വിഷ്ണു ബന്ധുവാണെന്ന് അഖില, ഭര്‍ത്താവിനെ ധരിപ്പിച്ചിരുന്നു. അതിനാല്‍ അവരുടെ വീട്ടിലും ഇയാള്‍ക്ക് അമിതസ്വാതന്ത്ര്യമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

ഇതിനിടെ അഖിലയും വിഷ്ണുവും തമ്മിലുള്ള അശ്ലീല വീഡിയോ കാണാനിടയായതോടെയാണ് ശിവപ്രസാദ് ആത്മഹത്യ ചെയ്തത്.
ശിവപ്രസാദ് തൂങ്ങിമരിച്ച മുറിയിലെ ചുമരില്‍, മരണത്തിന് ഉത്തരവാദി വിഷ്ണുവാണെന്ന് എഴുതിവെച്ചിരുന്നതായും പോലീസ് പറഞ്ഞു. ഇപ്പോള്‍ അഖിലയും രണ്ടു പെണ്‍കുട്ടികളും വിഷ്ണുവിനൊപ്പം ശ്രീകാര്യത്താണ് താമസിക്കുന്നത്. കേസില്‍ രണ്ടാംപ്രതിയായ വിഷ്ണു പാലക്കാടുള്ള അലൂമിനിയം കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസം ഇയാള്‍ ശ്രീകാര്യത്തുള്ള വീട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചാണ് പോലീസ് അവിടെയെത്തി പിടികൂടിയത്. ഒന്നാം പ്രതിയായ അഖില ഈ സമയം വീട്ടിലില്ലാതിരുന്നതിനാല്‍ പിടികൂടാനായില്ലെന്ന് പോലീസ് പറഞ്ഞു.

 

 

 

---- facebook comment plugin here -----

Latest