International
യുഎസില്‍ സ്വകാര്യ ജെറ്റ് തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചു
ക്രൂ അംഗമായ ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
വാഷിങ്ടണ്‍ | യുഎസിലെ മയ്നിലെ ബാംഗോര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചു. എട്ടുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ക്രൂ അംഗമായ ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. എട്ടുപേരുമായി വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ അതിശക്തമായ ശീതക്കാറ്റ് അടിക്കുകയും വിമാനം തകര്‍ന്ന് വീഴുകയും ചെയ്തു. ‘ബോംബാര്‍ഡിയര്‍ ചലഞ്ചര്‍ 600’ ശ്രേണിയില്‍പ്പെട്ട വിമാനമാണ് തകര്‍ന്നത്.
അപകടത്തില്‍ വിമാനം തകര്‍ന്ന് തീപിടിക്കുകയായിരുന്നു. അപകടസമയത്ത് മേഖലയില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്നു. അപകടത്തെത്തുടര്‍ന്ന് ബാംഗോര്‍ വിമാനത്താവളം താത്കാലികമായി അടച്ചിട്ടു.
---- facebook comment plugin here -----





