Kerala
നിയമസഭാ തെരഞ്ഞെടുപ്പ്: എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ്
തര്‍ക്കമില്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കുന്നതിനാണ് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നത്
തിരുവനന്തപുരം |നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനം. നയരൂപീകരണ സമിതിയാണ് ഈ തീരുമാനമെടുത്തത്. തര്‍ക്കമില്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കുന്നതിനാണ് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നത്. ആരും സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്ന് യോഗത്തില്‍ നേതാക്കള്‍ വ്യക്തമാക്കി. എല്ലാവരുടെയും അഭിപ്രായം തേടിയ ശേഷമാകും നേതൃത്വം സ്ഥാനാര്‍ഥി പട്ടിക തയാറാക്കുക. ഏകപക്ഷീയമായി പട്ടിക തയാറാക്കിയാല്‍ പാര്‍ട്ടി അംഗീകരിക്കില്ല.
വിജയസാധ്യത മാത്രമാകും തെരഞ്ഞെടുപ്പിലെ മാനദണ്ഡമെന്ന് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിംഗ് വൈസ് പ്രസിഡന്റ ദീപാ ദാസ് മുന്‍ഷി പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമിതി അംഗങ്ങള്‍ക്ക് ഇവരോട് അഭിപ്രായം അറിയിക്കാമെന്നും ദീപാ ദാസ് മുന്‍ഷി പറഞ്ഞു.





