Connect with us

ഇറാൻ പ്രസിഡന്റ് ഇബ്റാഹീം റെയ്സി കോപ്റ്റർ അപകടത്തിൽ മരിച്ചതോടെ ഇറാനിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾ സജീവമായി. ഇടക്കാല പ്രസിഡന്‍റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്‍റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചിട്ടുണ്ട്. ഇറാൻ പരമോന്നത നേതാവ് അലി ഖാംനഈയാണ് ഇടക്കാല പ്രസിനഡ്റിനെ പ്രഖ്യാപിച്ചത്. ഇറാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 അനുസരിച്ച് പ്രസിഡന്റ് അധികാരത്തിലിരിക്കെ മരിക്കുകയോ, അസുഖബാധിതനാവുകയോ ചെയ്താൽ പരമോന്നത നേതാവിന്റെ അനുമതിയോടെ രാജ്യത്തെ ആദ്യത്തെ വൈസ് പ്രസിഡന്റിന് ഇടക്കാല പ്രസിഡന്റാകാം.

Latest