Connect with us

Kerala

സ്വര്‍ണക്കടത്തു കേസില്‍ സി ബി ഐ അന്വേഷണത്തിന് ധൈര്യമുണ്ടോ; സര്‍ക്കാറിനെ വെല്ലുവിളിച്ച് വി ഡി സതീശന്‍

കേസ് അന്വേഷിക്കാന്‍ കേന്ദ്ര എജന്‍സികളെ ക്ഷണിച്ചത് മുഖ്യമന്ത്രിയാണ്. കഥകളൊന്നും യു ഡി എഫ് മെനഞ്ഞതല്ല.

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാന്‍ ഭരണപക്ഷം നിര്‍ബന്ധിതമായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ആരോപണം ഉന്നയിച്ച സ്വപ്‌ന സുരേഷിനെ യു ഡി എഫ് കൊണ്ടുവന്നതല്ല. സ്വപ്‌നയും ശിവശങ്കറും ഒരേ കേസിലെ പ്രതികളാണ്. എന്നാലും രണ്ട് പ്രതികള്‍ക്കും രണ്ട് നീതിയാണ് നല്‍കുന്നത്. ശിവശങ്കറിന്റെ പുസ്തകം വെളിപ്പെടുത്തലാണെന്നും അതിനെതിരെ നടപടിയെടുക്കാത്തതെന്തെന്നും സതീശന്‍ ചോദിച്ചു. അനുകൂലമായി പുസ്തകമെഴുതിയതിന് സംരക്ഷണം. സ്വപ്ന മൊഴി കൊടുത്തപ്പോള്‍ കലാപം. സ്വപ്നക്ക് സി എം ഓഫീസില്‍ അമിതാധികാരമാണ് നല്‍കിയത്. അവര്‍ക്ക് ഒന്നര ലക്ഷം ശമ്പളത്തില്‍ നിയമനം നല്‍കിയിരുന്നത് മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ലേ. സ്വപ്‌നയുടെ യാത്രകള്‍ അറിഞ്ഞിരുന്നോ. സ്വപ്‌നയുടെ ആരോപണത്തില്‍ സി ബി ഐ അന്വേഷണം വേണം. അതിന് സര്‍ക്കാറിന് ധൈര്യമുണ്ടോ.

കേസ് അന്വേഷിക്കാന്‍ കേന്ദ്ര എജന്‍സികളെ ക്ഷണിച്ചത് മുഖ്യമന്ത്രിയാണ്. കഥകളൊന്നും യു ഡി എഫ് മെനഞ്ഞതല്ല. ജലീല്‍ കൊടുത്ത കേസില്‍ സരിത എസ് നായരെ സാക്ഷിയാക്കി. ഉമ്മന്‍ ചാണ്ടിയെ സര്‍ക്കാര്‍ അപമാനിച്ചു. അതിന് കാലം കണക്കു ചോദിക്കും. കേസില്‍ സര്‍ക്കാര്‍ നിയമപരമായി പോയില്ല. എങ്കില്‍ വിവാദം ഉണ്ടാകില്ലായിരുന്നു. സ്വപ്‌നയുടെ അഭിഭാഷകന്‍ തന്റെ സഹപാഠിയാണെന്നും അതില്‍ അസ്വാഭാവികതയില്ലെന്നും സതീശന്‍ വ്യക്തമാക്കി.

 

Latest