Connect with us

From the print

വാട്‌സ്ആപ്പ് സന്ദേശങ്ങളും കരാറായി പരിഗണിക്കും

രണ്ട് കക്ഷികള്‍ തമ്മില്‍ വാട്‌സ്ആപ്പ്, ഇ മെയിലുകള്‍ എന്നിവയിലൂടെ നടത്തുന്ന തര്‍ക്കപരിഹാര കരാറുകള്‍ നിയമപരമായ കരാറായി പരിഗണിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി.

Published

|

Last Updated

ന്യൂഡല്‍ഹി | രണ്ട് കക്ഷികള്‍ തമ്മില്‍ വാട്‌സ്ആപ്പ്, ഇ മെയിലുകള്‍ എന്നിവയിലൂടെ നടത്തുന്ന തര്‍ക്കപരിഹാര കരാറുകള്‍ നിയമപരമായ കരാറായി പരിഗണിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. ഒ സി എല്‍ അയണ്‍ ആന്‍ഡ് സ്റ്റീല്‍ ലിമിറ്റഡ്, ഓറിയന്റല്‍ അയണ്‍ കാസ്റ്റിംഗ് ലിമിറ്റഡ്, ആരോണ്‍ ഓട്ടോ ലിമിറ്റഡ് എന്നിവയില്‍ നിന്ന് ഏകദേശം 23.34 കോടി രൂപയുടെ സാമ്പത്തിക സുരക്ഷ ആവശ്യപ്പെട്ട് യു എ ഇ ആസ്ഥാനമായുള്ള ബെല്‍വെഡെരെ റിസോഴ്സസ് ഡി എം സി സി എന്ന കമ്പനി സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ജസ്മീത് സിംഗ് വിധി പുറപ്പെടുവിച്ചത്.

ആര്‍ബിട്രേഷന്‍ ആക്ടിലെ സെക്ഷന്‍ 7 (4) (ബി) അനുസരിച്ച് കക്ഷികള്‍ക്കിടയില്‍ പരസ്പരം ഒപ്പുവെച്ച കരാര്‍ തന്നെ വേണ്ടതില്ല. അത് വാട്‌സ്ആപ്പിലൂടെയും ഇ മെയിലിലൂടെയുമുള്ള ആശയവിനിമയത്തിലൂടെയും സാധ്യമാകും. കമ്പനികള്‍ തമ്മിലുള്ള കത്തിടപാടുകള്‍ കരാറായി കണക്കാക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. കല്‍ക്കരി കാര്‍ഗോ വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് കമ്പനികള്‍ക്കിടയില്‍ തര്‍ക്കമുണ്ടായത്.

ചര്‍ച്ചകള്‍ നടന്നതും ധാരണയായതും വാട്‌സ്ആപ്പ് വഴിയായിരുന്നു. കരാര്‍ ഇ മെയില്‍ വഴി അയക്കുകയും ചെയ്തു. പിന്നീട് ഈ ധാരണകളുടെ അടിസ്ഥാനത്തില്‍ നടപടികള്‍ മുന്നോട്ടുപോകാത്തതായിരുന്നു കേസ്. കരാര്‍ ലംഘിച്ചതിനാല്‍ നഷ്ടം സംഭവിച്ചുവെന്നായിരുന്നു കേസ്. കരാറില്ലെന്നായിരുന്നു ഇന്ത്യയിലെ കമ്പനികളുടെ വാദം.

 

---- facebook comment plugin here -----

Latest