Connect with us

Shashi Tharoor with new proposal to Congress

കോണ്‍ഗ്രസിന് വേണ്ടത് വെല്ലുവിളി ഏറ്റെടുക്കാന്‍ ശേഷിയുള്ള യുവരക്തം- ശശി തരൂര്‍

പ്രവര്‍ത്തക സമിതിയിലടക്കം എല്ലാ സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടത്തണം

Published

|

Last Updated

തിരുവനന്തപുരം | തോല്‍വികള്‍ തുടര്‍ക്കഥയായ കോണ്‍ഗ്രസിന്റെ പുനഃസംഘടനക്ക് നിര്‍ദേശങ്ങളുമായി ശശി തരൂര്‍ എം പി. വെല്ലുവളികള്‍ ഏറ്റെടുക്കാന്‍ ശേഷിയുള്ള യുവാക്കളും പുതുമുഖങ്ങളേയും നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. വിവിധ മാധ്യമങ്ങളില്‍ എഴുതിയ ലേഖനത്തിലാണ് ശശി തരൂര്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

കോണ്‍ഗ്രസില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം വേണം. പ്രവര്‍ത്തകസമിതിയിലടക്കം എല്ലാ സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടത്തണം. പുതിയ നേതാക്കള്‍ക്ക് കടന്ന് വരാന്‍ അവസരം വേണം. അവരുടെ അഭിപ്രായം കേട്ട്, അവരെ പ്രോത്സാഹിപ്പിക്കാനുള്ള അവസരമുണ്ടാകണം. മോദിയെയും ബി ജെ പിയെയും വിമര്‍ശക്കുന്നതിന് ഒപ്പം എന്ത് ചെയ്യാന്‍ പോകുന്നു എന്ന് കൂടി പറയണമെന്നും നേതൃത്വത്തോട് തരൂര്‍ പറയുന്നു.

അടിസ്ഥാനഘടകം മുതല്‍ ദേശീയതലം വരെ യുവരക്തങ്ങളെയും പുതുമുഖങ്ങളെയും നേതൃനിരയില്‍ എത്തിച്ച് കോണ്‍ഗ്രസ് നവചൈതന്യം ആര്‍ജിക്കേണ്ടതുണ്ട്. തങ്ങളുടെ അഭിലാഷങ്ങള്‍ മനസ്സിലാക്കുന്ന ഒരു സര്‍ക്കാറരിനെ നയിക്കാന്‍ കോണ്‍ഗ്രസിനാകുമെന്ന് രാജ്യത്തെ യുവജനങ്ങളെ ബോധിപ്പിക്കണം.

രാജ്യത്ത് 45 ശതമാനം വോട്ടര്‍മാര്‍ 35 വയസില്‍ താഴെയുള്ളവരാണ്.നമ്മള്‍ എന്ത് ചെയ്തുവെന്നും എന്ത് ചെയ്യുമെന്നും അറിയാന്‍ അവര്‍ക്ക് അവകാശമുണ്ട്. വിദ്യാഭ്യാസം, നൈപുണ്യവികസനം എന്നിവയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ക്രിയാത്മകമായി ഇടപെടാന്‍ സാധിച്ചിരുന്നില്ല. ഈ കുറവ് പരിഹരിക്കും വിധം ഇപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും തരൂരിന്റെ ലേഖനം പറയുന്നു.

 

 

Latest