Malappuram
നമ്മൾ ഇന്ത്യൻ ജനത: എസ് എസ് എഫ് ജില്ലാ നേതൃസംഗമം സമാപിച്ചു
അരലക്ഷം മനുഷ്യരിലേക്ക് ഗോൾഡൻ ഫിഫ്റ്റി സന്ദേശം എത്തിക്കും

പരപ്പനങ്ങാടി | നമ്മൾ ഇന്ത്യൻ ജനത എന്ന പ്രമേയത്തിൽ ഏപ്രിൽ 29നു കണ്ണൂരിൽ നടക്കുന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി കേരള വിദ്യാർഥി സമ്മേളനത്തിന്റെ മുന്നോടിയായി നേതൃ സംഗമം സംഘടിപ്പിച്ചു. ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി വിവിധ തലങ്ങളിലേക്കുള്ള പദ്ധതി ആസൂത്രണങ്ങൾ നടന്നു.
859കേന്ദ്രങ്ങളിൽ നടക്കുന്ന പീപ്പിൾ കോണ്ഫറൻന്റെ മുന്നൊരുക്കങ്ങൾ ഉറപ്പാക്കുന്നതിനു 96 സെക്ടർ കേന്ദ്രങ്ങളിൽ സാരഥി സംഗമവും ഹ്യൂമൻ റിലെ അരലക്ഷം മനുഷ്യരിലേക്കുള്ള സന്ദേശം എത്തിക്കുകയും ചെയ്യും. വ്യാപാരികളെ കേന്ദ്രീകരിച്ചു ഗോൾഡൻ ഗിഫ്റ്റ് പദ്ധതിയും വനിത അക്കാദമികൾ കേന്ദ്രീകരിച്ചു ഗേൾസ് അസംബ്ലിയും നടക്കും.
റമസാനിനു മുന്നോടിയായി അന്നസ്വീഹ വഅള് യൂണിറ്റുകളിൽ നടക്കും. ഡിവിഷൻ കേന്ദ്രങ്ങളിൽ നമ്മൾ ഇന്ത്യൻ ജനത എന്ന ആശയത്തിൽ കേഡർ അംഗങ്ങളുടെ നേതൃത്വത്തിൽ റോഡ് മാർച്ച് നടക്കും. ഗോൾഡൻ ഫിഫ്റ്റി സന്ദേശം വിളംബരം ചെയ്ത് ഡിവിഷനുകളിലെ പ്രസ്ഥാനിക നേതൃത്വം ചേർന്ന് 50 പതാകകൾ ഉയർത്തുന്ന ‘ഉയരെ പറക്കട്ടെ ഈ പതാക’ എന്ന പരിപാടിയും നടക്കും.
കടലുണ്ടി കോർണിഷ് മസ്ജിദ്ൽ നടന്ന സംഗമത്തിൽ ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹഫീള് അഹ്സനി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് സ്വാദിഖ് തെന്നല, ജഹ്ഫർ ശാമിൽ ഇർഫാനി, വി സിറാജുദ്ധീൻ സംസാരിച്ചു.
---- facebook comment plugin here -----