Kerala
വടക്കാഞ്ചേരി സ്‌കൂളില്‍ കടന്നല്‍ ആക്രമണം; 14ഓളം വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു
വനമേഖലയില്‍ നിന്ന് എത്തിയ കടന്നലുകള്‍ കൂട്ടത്തോടെ വിദ്യാര്‍ഥികളെ കുത്തുകയായിരുന്നു.
തൃശൂര്‍ | വടക്കാഞ്ചേരി ആര്യംപാടം സര്‍വോദയം സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു. 14 ഓളം വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. അതേ സമയം ആരുടെയും നില ഗുരുതരമല്ല.
വനമേഖലയില്‍ നിന്ന് എത്തിയ കടന്നലുകള്‍ കൂട്ടത്തോടെ വിദ്യാര്‍ഥികളെ കുത്തുകയായിരുന്നു. കളിച്ചു കൊണ്ടിരിക്കെ കടന്നല്‍ കുത്തേറ്റ കുട്ടികള്‍ ക്ലാസ് മുറികളിലേക്ക് ഓടി കയറിയപ്പോഴാണ് കടന്നല്‍ ആക്രമണം അധ്യാപകര്‍ അറിഞ്ഞത്. കടന്നലുകളെ ഓടിക്കാന്‍ പുറത്തിറങ്ങിയ അധ്യാപകര്‍ക്കും കടന്നല്‍ കുത്തേറ്റു. പിന്നീട് സ്ഥലത്ത് തീ കത്തിച്ചാണ് കടന്നലുകളെ ഓടിച്ചത്.
---- facebook comment plugin here -----







