Connect with us

Kerala

ജനാധിപത്യത്തിന് ഭൂഷണമല്ല;മന്ത്രിയെ ആക്രമിച്ചത് കെ എസ് യുക്കാര്‍: സ്പീക്കര്‍ എ എന്‍ ഷംസീര്‍

പ്രതിഷേധിക്കാം പക്ഷേ കൈയേറ്റം ചെയ്യാന്‍ പാടില്ല

Published

|

Last Updated

കണ്ണൂര്‍ |  കെ എസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരുക്കേറ്റ സംഭവത്തില്‍ പ്രതികരണവുമായി സ്പീക്കര്‍ എ എന്‍ ഷംസീര്‍.സമരക്കാരാണ് മന്ത്രിയെ ആക്രമിച്ചതെന്നും മന്ത്രിയെ ആക്രമിച്ചത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും സ്പീക്കര്‍ പറഞ്ഞു. പ്രതിഷേധിക്കാം പക്ഷേ കൈയേറ്റം ചെയ്യാന്‍ പാടില്ല. മന്ത്രിയെ കൈയേറ്റം ചെയ്യുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ലെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് കെഎസ്യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരുക്കേറ്റത്. കൈക്കും കഴുത്തിനും പരുക്കേറ്റ മന്ത്രിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

വന്ദേഭാരതില്‍ യാത്രയ്ക്ക് എത്തിയതായിരുന്നു മന്ത്രി. ടിക്കറ്റ് കൗണ്ടറിന് സമീപത്ത് വച്ചാണ് പ്രതിഷേധമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് മന്ത്രിയുടെ പരിപാടികള്‍ റദ്ദാക്കി.

കല്യാട് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് മടങ്ങുകയായിരുന്നു മന്ത്രി.

 

---- facebook comment plugin here -----

Latest