International
ഇറാന്‍-അമേരിക്ക സംഘര്‍ഷം; ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഉയര്‍ന്നു
അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷം രൂക്ഷമാകാനുള്ള സാധ്യത വിപണികള്‍ വിലയിരുത്തിയതോടെയാണ് ആഗോള എണ്ണവില വര്‍ദ്ധനവ് ഉണ്ടാകാന്‍ കാരണമായത്
സിംഗപ്പൂര്‍ | ഈ മാസം അവസാനത്തോടെ ആഗോള എണ്ണവില ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷം രൂക്ഷമാകാനുള്ള സാധ്യത വിപണികള്‍ വിലയിരുത്തിയതോടെയാണ് ആഗോള എണ്ണവില വര്‍ദ്ധനവ് ഉണ്ടാകാന്‍ കാരണമായത്
ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 45 സെന്റ് ഉയര്‍ന്ന് 71.22 ഡോളറിലെത്തി. അതേസമയം വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഓയില്‍ 42 സെന്റ് ഉയര്‍ന്ന് 66.05 ഡോളറിലെത്തി. ജൂലൈ അവസാനത്തിനും ഓഗസ്റ്റ് തുടക്കത്തിനും ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെ വര്‍ദ്ധനവാണിത്
അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡാറ്റകള്‍ പ്രകാരം കഴിഞ്ഞ ആഴ്ചയില്‍ ക്രൂഡ് ഓയില്‍ ഇന്‍വെന്ററി 11.43 ദശലക്ഷം ബാരല്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത് . അതേസമയം ഗ്യാസോലിന്‍, ഡിസ്റ്റിലേറ്റ് സ്റ്റോക്കുകള്‍ കുറവും രേഖപ്പെടുത്തി
ആഗോള വ്യാപാരത്തെയും സാമ്പത്തിക വളര്‍ച്ചയെയും കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നതോടപ്പം പ്രാദേശിക സംഘര്‍ഷങ്ങള്‍ വീണ്ടും ഉയര്‍ന്നുവന്നതോടെ നിക്ഷേപകര്‍ എണ്ണ പോലുള്ള അപകടസാധ്യതയുള്ള നിക്ഷേപങ്ങളില്‍ നിന്ന് മാറി സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള പരമ്പരാഗത സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറിയിട്ടുണ്ട്




