Connect with us

Kerala

പിന്നോട്ടെടുത്ത കാറിടിച്ച് കണ്ണൂരില്‍ കുഞ്ഞും കോട്ടയത്ത് ഭാര്യയും മരിച്ചു

കണ്ണൂര്‍ തയ്യിലിലാണ് സംഭവം. ഹൂറിന്‍ മഹ്ബൂബി എന്ന കുഞ്ഞും കോട്ടയം കിടങ്ങൂര്‍ സൗത്ത് പട്ടേരില്‍ ശോഭന കുമാരി (66)യും ആണ് മരിച്ചത്

Published

|

Last Updated

കണ്ണൂര്‍/ കോട്ടയം | കണ്ണൂരില്‍ വീട്ടുമുറ്റത്ത് അച്ഛന്‍ പിന്നോട്ടെടുത്ത കാറിടിച്ച് ഒന്നര വയസ്സുകാരിയും കോട്ടയത്ത് ഭര്‍ത്താവ് പിന്നോട്ടെടുത്ത കാറിടിച്ച് ഭാര്യയും മരിച്ചു.
കണ്ണൂര്‍ തയ്യിലിലാണ് സംഭവം. ഹൂറിന്‍ മഹ്ബൂബി എന്ന കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം.

വീട്ടിനുള്ളിലായിരുന്ന കുട്ടി പെട്ടെന്ന് പുറത്തേക്ക് ഓടിവരികയായിരുന്നു.ഇതിനിടെ പിതാവ് കാര്‍ പിന്നോട്ടെടുക്കുമ്പോള്‍ കുട്ടിയെ ശ്രദ്ധിച്ചില്ല. കാര്‍ ഇടിച്ച് പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. സംഭവത്തില്‍ പിതാവിനെതിരെ പോലീസ് ബോധ പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.

കോട്ടയംത്ത് ഭര്‍ത്താവ് കാര്‍ പിന്നോട്ടെടുക്കുന്നതിനിടെയാണ് വാഹനത്തിനടിയില്‍പ്പെട്ട് ഭാര്യ മരിച്ചത്. കിടങ്ങൂര്‍ സൗത്ത് പട്ടേരില്‍ മുരളീധരന്‍ പിള്ളയുടെ ഭാര്യ ശോഭന കുമാരി (66) ആണ് മരിച്ചത്. മുന്‍ ഹെഡ്മിസ്ട്രസ്സാണ്. ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയായിരുന്നു അപകടം. യാത്ര കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ ശോഭന കുമാരി വാഹനത്തിനടിയില്‍പ്പെടുകയായിരുന്നു.

Content Highlights: Two tragic accidents occurred in Kerala while reversing cars in house yards. In Kannur, a one-and-a-half-year-old girl died after being hit by her father’s car. In Kottayam, a retired headmistress lost her life under similar circumstances when her husband reversed their vehicle.

Latest