Kerala
മൂന്നു ബാറുകള്‍ക്ക് ലൈസന്‍സ്; സര്‍ക്കാര്‍ അറിയാതെ എന്ന് എക്സൈസ് മന്ത്രി
എറണാകുളത്ത് രണ്ടും കോട്ടയത്ത് ഒരു ബാറിനുമാണ് അനുമതി നല്‍കിയത്
തിരുവനന്തപുരം | യു ഡി എഫ് മദ്യ നയം വരുമുമ്പ് മൂന്നു ബാറുകള്‍ക്ക് ലൈസന്‍സ്. എറണാകുളത്ത് രണ്ടും കോട്ടയത്ത് ഒരു ബാറിനുമാണ് അനുമതി നല്‍കിയത്. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരാണ് അനുമതി നല്‍കിയത്.
സര്‍ക്കാര്‍ അറിയാതെയാണ് ബാര്‍ ലൈസന്‍സ് നല്‍കിയതെന്നും മൂന്നു ബാറുകള്‍ക്ക് അനുമതി നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും എക്സൈസ് മന്ത്രി എം ലിജു പറഞ്ഞു.
മദ്യനയത്തിന് ശേഷം ബാര്‍ ലൈസന്‍സ് മതിയെന്നാണ് സര്‍ക്കാര്‍തീരുമാനം. സംഭവത്തില്‍ കമ്മീഷണറോട് അടിയന്തിര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
എഫ്എല്‍ 11 ലൈസന്‍സ് ഉണ്ടായിരുന്ന ബിയര്‍,വൈന്‍ പാര്‍ലര്‍ ലൈസന്‍സ് പുതുക്കുന്നതിന്റെ മറവിലാണ് ബാര്‍ ലൈസന്‍സ് നല്‍കിയത്. മദ്യനയം പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ പുതിയ ബാര്‍ അനുവദിക്കണമെന്ന് യു ഡി എഫ് തീരുമാനിച്ചിട്ടില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം.
Content Highlights: Three bar licenses were issued in Ernakulam and Kottayam ahead of the UDF liquor policy declaration. Excise Minister M Liju stated the licenses were granted without government knowledge and promised action against officials. An urgent report has been sought from the Excise Commissioner.



