Saudi Arabia
ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗം; സഊദി വിദേശകാര്യ മന്ത്രി അമേരിക്കയില്‍
ആഗോള ഭൗമരാഷ്ട്രീയം, സമുദ്ര സുരക്ഷ, ഊര്‍ജ-ഭക്ഷ്യ സുരക്ഷ, ആഗോള വിതരണ ശൃംഖലയുടെ സ്ഥിരത എന്നിവ ചര്‍ച്ച ചെയ്യും.
റിയാദ്/അത്ലാന്റ | ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന് അമേരിക്കയിലെത്തി. യു എസിലെ സഊദി അംബാസഡര്‍ റീമ ബിന്ത് ബന്ദര്‍ രാജകുമാരിയും സഊദി ജി20 ഷെര്‍പ്പ അബ്ദുല്‍ മുഹ്സിന് അല്‍ ഖലഫും അദ്ദേഹത്തോടൊപ്പമുണ്ട്. അത്ലാന്റയിലാണ് യോഗം നടക്കുന്നത്.
യു എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തില്‍ ആഗോള ഭൗമരാഷ്ട്രീയം, സമുദ്ര സുരക്ഷ, ഊര്‍ജ-ഭക്ഷ്യ സുരക്ഷ, ആഗോള വിതരണ ശൃംഖലയുടെ സ്ഥിരത എന്നിവ ചര്‍ച്ച ചെയ്യും.
പശ്ചിമേഷ്യയിലെയും യുക്രൈനിലെയും യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ കടുത്ത നയതന്ത്ര സമ്മര്‍ദങ്ങള്‍ക്കിടയിലാണ് യോഗം ചേരുന്നത്. ലോകനേതാക്കളുടെ വരവിനെ തുടര്‍ന്ന് അത്ലാന്റ നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഡിസംബറിലെ പ്രധാന ജി20 ഉച്ചകോടിക്ക് മുന്നോടിയായാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്.
Content Highlights:Saudi Foreign Minister Prince Faisal bin Farhan arrived in the US for the G20 Foreign Ministers meeting. Talks focus on global security, energy, trade supply chains, and economic cooperation. He is joined by senior officials to discuss critical multilateral efforts.




