International
ഹോര്‍മുസില്‍ രണ്ട് എണ്ണ ടാങ്കറുകള്‍ സ്ഫോടകവസ്തുവില്‍ തട്ടി അഗ്നിക്കിരയായി: ഇറാന്
ഹോര്‍മുസ് കടലിടുക്കിന്റെ തെക്കുഭാഗത്തുകൂടി അനുവദനീയമല്ലാത്ത പാതകളിലൂടെ സഞ്ചരിച്ച രണ്ട് ടാങ്കറുകള്‍ തടഞ്ഞതായും ഐ ആര് ജി സി.
തെഹ്റാന് | ഹോര്‍മുസ് കടലിടുക്കിന്റെ തെക്കുഭാഗത്തുകൂടി അനുവദനീയമല്ലാത്ത പാതകളിലൂടെ സഞ്ചരിച്ച രണ്ട് ടാങ്കറുകള്‍ തടഞ്ഞതായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (IRGC) ഓഫ് ഇറാന്റെ നാവികസേന അറിയിച്ചു. കടലിടുക്കില്‍ വെച്ച് രണ്ട് എണ്ണ ടാങ്കറുകള്‍ ഒരു സൂപ്പര്‍ ടാങ്കര്‍ നാവിക മൈനില്‍ തട്ടി തീപിടിച്ചതായും കടലിടുക്കിന് കിഴക്ക് ഭാഗത്തായി ശത്രുരാജ്യത്തിന്റെ ആളില്ലാ വാഹനം തകര്‍ത്തതായും സേന വ്യക്തമാക്കി.
അതേസമയം, ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്നുള്ള മുസന്ദം ഗവര്‍ണറേറ്റിന്റെ തീരത്തുനിന്ന് 196 കിലോമീറ്റര്‍ അകലെ വെച്ച് ആക്രമണത്തിന് ഇരയായ ഒരു കപ്പലിലെ 25 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി ഒമാന്‍ നാവികസേന അറിയിച്ചു.
അതിനിടെ, യു എസ്-ഇറാന് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി ഖത്വര്‍ മധ്യസ്ഥര്‍ തെഹ്റാനില്‍ തിരിച്ചെത്തിയതായി ഇറാനിയന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
Content Highlights: Two oil tankers experienced explosions and caught fire in the strategic Strait of Hormuz. Iranian authorities and regional monitors are assessing the maritime security incident. The event has immediate implications for international shipping lanes and oil transit.



