Connect with us

Kerala

24 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ കളളന്‍ പിടിയില്‍

കുപ്രസിദ്ധമായ ചേലാമ്പ്ര ബാങ്ക് കവര്‍ച്ചാ കേസുള്‍പ്പടെ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇയാള്‍.

Published

|

Last Updated

വയനാട്| 24 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ കളളന്‍ തലശ്ശേരി പോലീസിന്റെ പിടിയില്‍. വയനാട് സ്വദേശി സൈനുദ്ദീന്‍ ആണ് കല്‍പറ്റയില്‍ വെച്ച് പിടിയിലായത്. കുപ്രസിദ്ധമായ ചേലാമ്പ്ര ബാങ്ക് കവര്‍ച്ചാ കേസുള്‍പ്പടെ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇയാള്‍.

തലശ്ശേരിയില്‍ 24 വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത വാഹന മോഷണക്കേസിലാണ് ഇയാളെ പിടികൂടിത്. 2002 ലാണ് തിരുവങ്ങാട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് ഇയാള്‍ മോഷ്ടിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് സൈനുദ്ദീനിലേക്ക് കല്‍പറ്റ പോലീസിനെ എത്തിച്ചത്. രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്‍പറ്റയില്‍ ഇയാള്‍ ജോലി ചെയ്തിരുന്നടുത്ത് നടത്തിയ നിരീക്ഷണത്തിന് ശേഷമാണ് പോലീസ് എത്തി അറസ്റ്റ് ചെയ്തത്.

Latest