Kerala
പാലക്കാട് എ തങ്കപ്പന്‍ മത്സരിച്ചേക്കും ; തൃത്താലയില്‍ വീണ്ടും വി ടി ബല്‍റാം
കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുന്‍ഷിയെ ഇക്കാര്യം അറിയിച്ചു.
പാലക്കാട് | പാലക്കാട് മണ്ഡലത്തില്‍ ഡിസിസി പ്രസിഡന്റ് എ തങ്കപ്പനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസില്‍ നീക്കം. തങ്കപ്പനെ മത്സരിപ്പിക്കണമെന്ന് പാലക്കാട് ജില്ലാ നേതൃയോഗത്തില്‍ ആവശ്യമുയര്‍ന്നു. കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുന്‍ഷിയെ ഇക്കാര്യം അറിയിച്ചു.അതേ സമയം പാലക്കാട് മത്സരിക്കാന്‍ സന്ദീപ് വാര്യയും താല്‍പര്യം അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നാണ് ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് സന്ദീപ് പ്രതികരിച്ചത്. പാലക്കാട് വീണ്ടും മത്സരിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കളമൊരുക്കുന്നുവെന്നതരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നു കേട്ടിരുന്നു. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ മിന്നും ജയമാണ് രാഹുല്‍ കൈവരിച്ചത്. എന്നാല്‍ അന്നത്തെ രാഹുല്‍ മാങ്കൂട്ടത്തില്‍ അല്ല ഇന്നത്തെ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന തരത്തില്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ അഭിപ്രായം ഉയര്‍ന്നു.
തൃത്താലയില്‍ വിടി ബല്‍റാമും മത്സരംഗത്തുണ്ടാവും. തൃത്താലയില്‍ വിടി ബല്‍റാം തന്നെ വീണ്ടും മത്സരിക്കണമെന്നും ജയസാധ്യതയുള്ള നേതാവാണ് വിടി ബല്‍റാമെന്നും നേതൃയോഗത്തില്‍ അഭിപ്രായമുയര്‍ന്നു.







