Connect with us

Malappuram

വയനാട് ദുരന്തം: ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി മഅ്ദിന്‍ കോളജ്

പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍, രക്ഷാപ്രവര്‍ത്തകര്‍ക്കുള്ള അവശ്യവസ്തുക്കള്‍ തുടങ്ങിയവ ശേഖരിച്ചു.

Published

|

Last Updated

മേല്‍മുറി | വയനാടിലെ ദുരിത ബാധിത പ്രദേശത്തെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന് മഅ്ദിന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജും. പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍, രക്ഷാപ്രവര്‍ത്തകര്‍ക്കുള്ള അവശ്യവസ്തുക്കള്‍ തുടങ്ങിയവ ശേഖരിച്ചു. കോളജിലെ എന്‍ എസ് എസ് യൂണിറ്റാണ് സമാഹരണം നടത്തിയത്.

പ്രിന്‍സിപ്പല്‍ ഡോ. എന്‍ അബ്ദുല്‍ ജബ്ബാറിന്റെ മേല്‍നോട്ടത്തില്‍ പ്രോഗ്രാം ഓഫീസര്‍ ഒ കെ അബ്ദുല്‍ റഷീദ് നേതൃത്വം നല്‍കി.

ശേഖരിച്ച വസ്തുക്കള്‍ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ ശേഖരണ കേന്ദ്രമായ മലപ്പുറം ഗവ. കോളജില്‍ എത്തിച്ചു.

മഅ്ദിന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ വയനാട്ടിലെ ദുരിത ബാധിതര്‍ക്കായി സ്വരൂപിച്ച അവശ്യ വസ്തുക്കള്‍.