Kerala
ഗവിയ്ക്ക് സമീപം വാച്ചറുടെ മൃതദേഹം കണ്ടെത്തി; വന്യമൃഗം കൊന്നതാണെന്ന് സംശയം
ഗവിയിൽ വനം വികസന കോർപ്പറേഷൻ പ്രദേശത്ത് താമസക്കാരനായ അനിൽ കുമാറാണ് കൊല്ലപ്പെട്ടത്.

പത്തനംതിട്ട|പത്തനംതിട്ട ഗവിയ്ക്ക് സമീപം പെരിയാർ ടൈഗർ റിസർവിൽ ഉൾപ്പെടുന്ന പൊന്നമ്പല മേട്ടിൽ വാച്ചറുടെ മൃതദേഹം കണ്ടെത്തി. വാച്ചറെ വന്യമൃഗം കൊന്നതായാണ് സംശയം. ഗവിയിൽ വനം വികസന കോർപ്പറേഷൻ പ്രദേശത്ത് താമസക്കാരനായ അനിൽ കുമാറാണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച പൊന്നമ്പലമേട് എ പോയിന്റിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിലെ മാംസം ഭക്ഷിച്ച നിലയിലാണ്. മൃതദേഹം കൊണ്ടുവരാൻ ബന്ധുക്കൾ പൊന്നമ്പലമേട്ടിലേക്ക് പോയി.
---- facebook comment plugin here -----