Education Notification
വിദേശത്ത് പഠിക്കണോ? ഏറ്റവും സുരക്ഷിതമായ അഞ്ചു രാജ്യങ്ങൾ ഇതാ...
2025ലെ Numbeo കണക്കനുസരിച്ച് സ്പെയിനിനും ഫ്രാൻസിനും ഇടയിലുള്ള അണ്ടോറയാണ് ഏറ്റവും സുരക്ഷിതമായ രാജ്യം.

വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ ഏറെ പേരും. എന്നാൽ എല്ലാ രാജ്യങ്ങളിലും പഠനം അത്ര എളുപ്പമല്ല. ആഭ്യന്തര പ്രശ്നങ്ങളും കുറ്റകൃത്യങ്ങളും പുറം രാജ്യക്കാർ നേരിടുന്ന വെല്ലുവിളികളും എല്ലാം ഒരു കാരണമാവാറുണ്ട്. എന്നാൽ വിദേശത്ത് പഠിക്കാൻ ഏറ്റവും അനുയോജ്യമായ അല്ലെങ്കിൽ സുരക്ഷിതമായ ചില രാജ്യങ്ങൾ ഉണ്ട്. അത്തരം അഞ്ച് രാജ്യങ്ങളെ പരിചയപ്പെടാം.
- 2025ലെ Numbeo കണക്കനുസരിച്ച് സ്പെയിനിനും ഫ്രാൻസിനും ഇടയിലുള്ള അണ്ടോറയാണ് ഏറ്റവും സുരക്ഷിതമായ രാജ്യം. ഈ രാജ്യം നിരവധി കോഴ്സുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.
- മിഡിൽ ഈസ്റ്റിൽ സ്ഥിതി ചെയ്യുന്ന ഖത്തർ ആണ് മറ്റൊരു രാജ്യം. നിരവധി ഇന്ത്യൻ കുടുംബങ്ങളും വിദ്യാർഥികളും താമസിക്കുന്ന ഏറ്റവും സുരക്ഷിതമായ രാജ്യമാണിത്.
- തായ്‌വാനാണ് ഏറ്റവും സുരക്ഷിതമായ മൂന്നാമത്തെ രാജ്യം. ഇവിടുത്തെ NTU, NTHU വിദ്യാർഥികൾക്കിടയിൽ ജനപ്രിയമാണ്.
- ഒമാനാണ് അടുത്ത രാജ്യം. മസ്കറ്റ് കോളേജ് മജാൺ യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി ഇന്ത്യൻ വിദ്യാർഥികൾക്ക് ആതിഥേയത്വം വഹിക്കുന്നുണ്ട് ഒമാൻ.
- ഐൽ ഓഫ് മാൻ – ബ്രിട്ടനും അയർലാന്റിനും ഇടയിലുള്ള ചെറിയ ദ്വീപായ ഐൽ ഓഫ് മാൻ പുറത്തുനിന്നുള്ള വിദ്യാർഥികൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ഒരു കേന്ദ്രമാണ്.
പുതിയ കണക്കുകൾ അനുസരിച്ച് ഇവയാണ് ലോകത്ത് ഏറ്റവും സുരക്ഷിതമായി പഠിക്കാവുന്ന രാജ്യങ്ങൾ.
---- facebook comment plugin here -----