National
ബിഹാറില്‍ നടുറോഡില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍; നടപടിയുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
സംഭവത്തില്‍ ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ക്കെതിരെ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു
പാറ്റ്‌ന | ബിഹാറില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടിയെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബിഹാറിലെ സമസ്തിപൂര്‍ ജില്ലയിലാണ് വിവിപാറ്റ് സ്ലിപ്പുകള്‍ നടുറോഡില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ക്കെതിരെ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. അതേസമയം ഈ സ്ലിപ്പുകള്‍ മോക്ക് പോളില്‍ നിന്നുള്ളതാണെന്ന് ജില്ലാ ഭരണകൂടം വിശദീകരിക്കുന്നത്. മോക്ക് പോളിന് ശേഷം അധികമുള്ള സ്ലിപ്പുകള്‍ മുറിച്ചു നീക്കിയിരുന്നു. എന്നാല്‍ ചിലത് കീറി നശിപ്പിക്കാതെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും സമസ്തിപൂര്‍ ജില്ലാ മജിസ്ട്രേറ്റ് റോഷന്‍ കുശ്വാഹ പറഞ്ഞു.
അതേ സമയം ഇത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ നിന്ന് പുറത്തുവന്ന സ്ലിപ്പുകളാണെന്ന് ആര്‍ജെഡി ആരോപിച്ചു. അശ്രദ്ധയുടെ പേരില്‍ എആര്‍ഒയെ സസ്‌പെന്‍ഡ് ചെയ്‌തെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജ്ഞാനേഷ് കുമാര്‍ പറഞ്ഞു.



