Kerala
വി എസ് ജനാധിപത്യത്തിനും നീതിക്കും വേണ്ടി ശബ്ദമുയര്‍ത്തിയ നേതാവ്; അനുശോചിച്ച് രാഹുല്‍ ഗാന്ധി
ദരിദ്രര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടിയാണ് വി എസ് നിലകൊണ്ടത്. പരിസ്ഥിതി, പൊതുജന ക്ഷേമം തുടങ്ങിയ വിഷയങ്ങളില്‍ രാഷ്ട്രീയത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചയാളാണ് അദ്ദേഹം.

ന്യൂഡല്‍ഹി | കേരള മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി.
ജനാധിപത്യത്തിനും നീതിക്കും വേണ്ടി അക്ഷീണം ശബ്ദമുയര്‍ത്തിയ നേതാവാണ് വി എസെന്ന് രാഹുല്‍ ഗാന്ധി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ദരിദ്രര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടിയാണ് വി എസ് നിലകൊണ്ടത്. പരിസ്ഥിതി, പൊതുജന ക്ഷേമം തുടങ്ങിയ വിഷയങ്ങളില്‍ രാഷ്ട്രീയത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചയാളാണ് അദ്ദേഹമെന്നും വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും രാഹുല്‍ പറഞ്ഞു.
---- facebook comment plugin here -----