Connect with us

National

വോട്ട് കൊള്ള: രാഹുല്‍ ഗാന്ധി നയിക്കുന്ന 'വോട്ടര്‍ അധികാര്‍ യാത്ര'യ്ക്ക് ഇന്ന് ബിഹാറില്‍ തുടക്കം

ഇന്ത്യയെ സംരക്ഷിക്കുക, ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുക, ഒരാള്‍ക്ക് ഒരു വോട്ട് എന്ന വ്യവസ്ഥ ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് യാത്ര.

Published

|

Last Updated

ന്യൂഡല്‍ഹി | വോട്ട് കൊള്ളക്കെതിരായ കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്ര ഇന്ന് ആരംഭിക്കും. ‘വോട്ടര്‍ അധികാര്‍ യാത്ര’ എന്ന പേരിലുള്ള യാത്രയ്ക്ക് ബീഹാറിലാണ് തുടക്കം കുറിക്കുന്നത്. ഇന്ത്യയെ സംരക്ഷിക്കുക, ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുക, ഒരാള്‍ക്ക് ഒരു വോട്ട് എന്ന വ്യവസ്ഥ ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് യാത്ര.

16 ദിവസം നീളുന്ന യാത്ര സസാറാമില്‍ തുടങ്ങി സെപ്തംബര്‍ ഒന്നിന്ന് പട്നയിലെ ഗാന്ധി മൈതാനിയില്‍ ഇന്ത്യ സഖ്യ മഹാറാലിയോടെ സമാപിക്കും. ബിഹാറിലെ 13 നഗരങ്ങളിലൂടെ 1,300 കിലോമീറ്റര്‍ ദൂരം കാല്‍നടയായും വാഹനത്തിലുമായുള്ള യാത്ര കടന്നുപോകും.

ആര്‍ ജെ ഡി നേതാവ് തേജസ് യാദവ് ഉള്‍പ്പെടെയുള്ള ഇന്ത്യ സഖ്യത്തിലെ മറ്റു നേതാക്കളും യാത്രയില്‍ പങ്കെടുക്കും. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലൂടെ 65 ലക്ഷം പേരാണ് ബിഹാറില്‍ പുറത്താക്കപ്പെട്ടത്.

Latest