Connect with us

Kerala

റബ്ബറിന് വോട്ട് ; തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി

ഇത്തരം നിയമലംഘന സന്ദേശങ്ങള്‍ ജനാധിപത്യ വ്യവസ്ഥ തകര്‍ക്കുമെന്നും ബിഷപ്പിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിലുണ്ട്

Published

|

Last Updated

കൊച്ചി \  റബ്ബര്‍ വില ഉയര്‍ത്തിയാല്‍ ബിജെപിയെ വോട്ട് ചെയ്ത് സഹായിക്കാമെന്ന് പ്രസ്താവിച്ച തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. ബിഷപ്പിന്റെ പ്രസ്താവന പ്രതിഫലം വാങ്ങി വോട്ട് ചെയ്യുമെന്ന സന്ദേശമാണ് നല്‍കുന്നതെന്ന് കാണിച്ച് മലയാള വേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളമാണ പരാതി നല്‍കിയിരിക്കുന്നത്. ഇത്തരം നിയമലംഘന സന്ദേശങ്ങള്‍ ജനാധിപത്യ വ്യവസ്ഥ തകര്‍ക്കുമെന്നും ബിഷപ്പിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിലുണ്ട്

റബ്ബര്‍ വില കേന്ദ്ര സര്‍ക്കാര്‍ 300 രൂപയാക്കി ഉയര്‍ത്തിയാല്‍ ബിജെപിയെ വോട്ട് ചെയ്ത് സഹായിക്കുമെന്നായിരുന്നു തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംബ്ലാനിയുടെ പ്രഖ്യാപനം. കേരളത്തില്‍ നിന്നും ബിജെപിയ്ക്ക് ഒരു എം പിപോലുമില്ലെന്ന വിഷമം കുടിയേറ്റ ജനത പരിഹരിച്ച് തരുമെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ആരോടും ആയിത്തമില്ലെന്നും ബിഷപ്പ് ആവര്‍ത്തിച്ചിരുന്നു