Connect with us

First Gear

വിര്‍ചസ് സെഡാന്റെ അവതരണ തീയതി വെളിപ്പെടുത്തി ഫോക്‌സ് വാഗണ്‍

2022 മെയ് രണ്ടാം പകുതിയില്‍ വിര്‍ചസ് സെഡാന്‍ ഇന്ത്യയില്‍ അവതരിപ്പിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി| ജര്‍മ്മന്‍ ബ്രാന്‍ഡ് ഫോക്സ് വാഗണില്‍ നിന്നും 2022ല്‍ വരാനിരിക്കുന്ന ഏറ്റവും വലിയ അവതരണങ്ങളില്‍ ഒന്നാണ് വിര്‍ചസ് സെഡാന്‍. 12 വര്‍ഷമായി വിപണിയിലുള്ള വെന്റോയ്ക്ക് പകരമായി എത്തുന്ന ഇടത്തരം സെഡാനാണ് വിര്‍ചസ്. വാഹനം നേരത്തെ വിപണിയില്‍ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കൊവിഡ് സാഹചര്യങ്ങള്‍ കാരണം കാലതാമസമുണ്ടാകുകയായിരുന്നുവെന്ന് കമ്പനി വെളിപ്പെടുത്തി. എന്നാല്‍ ഇനി വാഹനത്തിന്റെ അവതരണം അധികം നീട്ടികൊണ്ട് പോകില്ലെന്ന് കമ്പനി വ്യക്തമാക്കി.

തെക്കേ അമേരിക്കയില്‍ ഇതിനകം വില്‍പ്പനയ്‌ക്കെത്തിയ കാറിന്റെ ഫെയ്‌സ് ലിഫ്റ്റ് മോഡല്‍, 2022 മാര്‍ച്ച് 8ന് ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കും. 2022 മെയ് രണ്ടാം പകുതിയില്‍ ഇത് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. വിര്‍ചസിന്റെ അരങ്ങേറ്റത്തിന് മുന്നോടിയായി കാര്യങ്ങള്‍ അണിയറയില്‍ സജ്ജമാക്കുകയാണ് ഫോക്സ് വാഗണ്‍ വ്യക്തമാക്കി. ഇതിന്റെ പ്രാരംഭ ഘട്ടമായി വെന്റോ നിരയില്‍ നിന്നും ഏതാനും വേരിയന്റുകളെ കമ്പനി അടുത്തിടെ പിന്‍വലിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന എഞ്ചിന്‍, ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ടൈഗൂണ്‍, കുഷാക്ക്, സ്ലാവിയ എന്നിവ പോലെ, ഫോക്സ് വാഗണ്‍ വിര്‍ചസ് സെഡാന്‍ രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാകും വിപണിയില്‍ എത്തുക. 115 ബിഎച്ച്പി കരുത്ത് നല്‍കുന്ന 1.0 ലിറ്റര്‍ ടിഎസ്‌ഐ ത്രീ-സിലിണ്ടര്‍ ടര്‍ബോ എഞ്ചിനും 150 ബിഎച്ച്പി കരുത്തും 250 എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ ടിഎസ്‌ഐ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ എഞ്ചിനും വാഹനത്തില്‍ ഇടംപിടിക്കും. 1.0 ലിറ്റര്‍ ടിഎസ്‌ഐ യൂണിറ്റ് 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയ്‌ക്കൊപ്പം ലഭ്യമാകും. അതേസമയം 1.5 ലിറ്റര്‍ ടിഎസ്‌ഐ യൂണിറ്റ് 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായും ജോടിയാക്കും.

 

Latest