Connect with us

Techno

വിവോ വൈ17എസ് സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയിലെത്തി

ഫോണിന്റെ ബേസ് മോഡലില്‍ 4 ജിബി റാം, 64 ജിബി സ്റ്റോറേജുമാണുള്ളത്. ഇതിന് 11,499 രൂപയാണ് വില.

Published

|

Last Updated

ന്യൂഡല്‍ഹി| ജനപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളാണ് വിവോ. കമ്പനി ഇപ്പോള്‍ ഇന്ത്യയില്‍ പുതിയൊരു ബജറ്റ് ഫോണ്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. വിവോ വൈ17എസ് എന്ന പേരിലാണ് പുതിയ ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ഈ ഫോണിന് 4ജി സപ്പോര്‍ട്ടാണുള്ളത്. 13,000 രൂപയില്‍ താഴെയാണ് ഫോണിന് വില വരുന്നത്.

വിവോ വൈ17എസിന് 6.56-ഇഞ്ച് എച്ച്ഡി+ ഐപിഎസ് എല്‍സിഡി പാനലാണുള്ളത്. ഈ ഡിസ്‌പ്ലെയ്ക്ക് 60എച്ച്ഇസെഡ് റിഫ്രഷ് റേറ്റും നല്‍കിയിട്ടുണ്ട്. 700 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസും ഡിസ്‌പ്ലെയ്ക്കുണ്ട്. ഫോണിന് കരുത്ത് നല്‍കുന്നത് മീഡിയടെക് ഹെലിയോ ജി85 എസ്ഒസിയാണ്. രണ്ട് പിന്‍ കാമറകളാണ് പുതിയ ഫോണിലുള്ളത്. ഈ സ്മാര്‍ട്ട്‌ഫോണില്‍ ഫാസ്റ്റ് ചാര്‍ജിങ് സപ്പോട്ടുള്ള വലിയ ബാറ്ററിയും ഏറ്റവും പുതിയ സോഫ്റ്റ്വെയറും കമ്പനി നല്‍കിയിട്ടുണ്ട്.

വിവോ വൈ17എസ് സ്മാര്‍ട്ട്‌ഫോണിന്റെ രണ്ട് വേരിയന്റുകളാണ് കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫോണിന്റെ ബേസ് മോഡലില്‍ 4 ജിബി റാം, 64 ജിബി സ്റ്റോറേജുമാണുള്ളത്. ഇതിന് 11,499 രൂപയാണ് വില. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 12,499 രൂപയാണ് വില. ഗ്ലിറ്റര്‍ പര്‍പ്പിള്‍, ഫോറസ്റ്റ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട്, വിവോയുടെ ഓണ്‍ലൈന്‍ സ്റ്റോര്‍, ഓഫ്ലൈന്‍ പാര്‍ട്ണര്‍ സ്റ്റോറുകള്‍ എന്നിവ വഴി വിവോ വൈ17എസ് സ്വന്തമാക്കാം.

 

 

 

Latest