Uae
അൽ മക്തൂം വിമാനത്താവളം ആദ്യഘട്ടം 2032ൽ തീരും
മക്തൂമില്‍ രണ്ടാമത്തെ റണ്‍വേ നിര്‍മിക്കുന്നതിന് 100 കോടി ദിര്‍ഹത്തിന്റെ കരാര്‍ നല്‍കിയിട്ടുണ്ട്.

ദുബൈ | അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന്റെ ആദ്യഘട്ടം 2032 ഓടെ പൂര്‍ത്തിയാകുമെന്ന് ദുബൈ ഏവിയേഷന്‍ സിറ്റി കോര്‍പ്പറേഷന്റെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ഖലീഫ അല്‍ സഫിന്‍ അറിയിച്ചു.
‘അതോടെ പ്രതിവര്‍ഷം 15 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയും. പ്രവര്‍ത്തനക്ഷമമായാല്‍, ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും അങ്ങോട്ട് മാറ്റാം.
മക്തൂമില്‍ രണ്ടാമത്തെ റണ്‍വേ നിര്‍മിക്കുന്നതിന് 100 കോടി ദിര്‍ഹത്തിന്റെ കരാര്‍ നല്‍കിയിട്ടുണ്ട്.’ വിമാനത്താവള പ്രദര്‍ശന ഭാഗമായി അദ്ദേഹം വ്യക്തമാക്കി.
‘ലോകത്തിനു ഭാവിയിലേക്കുള്ള വിമാനത്താവളം’ എന്നായാണ് അറിയപ്പെടുക. രൂപ കല്‍പന പൂര്‍ത്തിയായിട്ടുണ്ട്. കരാറുകാരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പദ്ധതി ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാന്‍ ടീം ‘നിര്‍ണായക’ നീക്കം നടത്തും.