Kerala
എസ് എസ് എല്‍ സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.5
61,449 വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ്, ഏറ്റവും കൂടുതൽ മലപ്പുറത്ത്

തിരുവനന്തപുരം| ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം പേർ ഉപരിപഠനത്തിന് അർഹരായി. വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്തി ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞവർഷം 99.69% ആയിരുന്നു വിജയം.
സംസ്ഥാനത്ത് 2964 കേന്ദ്രങ്ങളിലായി 4,26,697 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതിൽ 4,24,583 പേർ തുടർപഠനത്തിന് യോഗ്യത നേടി. 61,449 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിജയ ശതമാനം കൂടുതൽ കണ്ണൂരിലും കുറവ് തിരുവനന്തപുരത്തുമാണ്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവർ ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിലാണ്. 2,331 സ്കൂളുകളിൽ എല്ലാ വിദ്യാർഥികളും വിജയിച്ചു.
വൈകിട്ട് നാലു മണി മുതല്‍ എസ്എസ്എല്‍സി ഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മൊബൈല്‍ ആപ്പിലും താഴെപ്പറയുന്ന വെബ് സൈറ്റുകളിലും ലഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
https://pareekshabhavan.kerala.gov.in, https://kbpe.kerala.gov.in, https://results.digilocker.kerala.gov.in, https://ssloexam.kerala.gov.in, https://prd.kerala.gov.in, https://results.kerala.gov.in, https://examresults.kerala.gov.in, https://results.kite.kerala.gov.in
എസ് എസ് എല്‍ സി (എച്ച് ഐ) റിസള്‍ട്ട് https://sslchiexam.kerala.gov.inലും ടി എച്ച് എസ് എല്‍ സി (എച്ച് ഐ) റിസള്‍ട്ട് https://thschiexam.kerala.gov.inലും എ എച്ച് എസ് എല്‍ സി റിസള്‍ട്ട് https://ahslcexam.kerala.gov.in ലും ടി എച്ച് എസ് എല്‍ സി റിസള്‍ട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ് സൈറ്റിലും ലഭ്യമാകും.