operation sindoor
സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കണ്‍ട്രോള്‍ റൂം തുറന്നു
ഫാക്‌സ്, ടെലിഫോണ്‍, ഇ മെയില്‍ മുഖേന സംഘര്‍ഷമേഖലയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് വിവരങ്ങള്‍ അറിയിക്കാം.

തിരുവനന്തപുരം|അതിര്‍ത്തിയിലെ സംഘര്‍ഷമേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കണ്‍ട്രോള്‍ റൂം തുറന്നു. ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കാണ് കണ്‍ട്രോള്‍ റൂമിന്റെ ഏകോപന ചുമതല. സംഘര്‍ഷമേഖലയില്‍ അകപ്പെട്ടുപോയവര്‍ക്ക് സഹായത്തിന് സെക്രട്ടറിയേറ്റിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. സംഘര്‍ഷമേഖലയില്‍ വിദ്യാര്‍ത്ഥികളും വിനോദസഞ്ചാരികളും അടക്കം നിരവധി മലയാളികള്‍ കുടുങ്ങിപ്പോയിട്ടുണ്ട്. ഇവര്‍ക്ക് സഹായം എത്തിക്കുന്നതിന് വേണ്ടിയാണ് സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം തുറന്നത്.
ഫാക്‌സ്, ടെലിഫോണ്‍, ഇ മെയില്‍ മുഖേന സംഘര്‍ഷമേഖലയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് വിവരങ്ങള്‍ അറിയിക്കാം. സംഘര്‍ഷമേഖലയില്‍ കുടുങ്ങി കിടക്കുന്നവരുടെ ബന്ധുക്കള്‍ക്കും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് സഹായം തേടാവുന്നതാണെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് സര്‍ക്കാര്‍ അറിയിക്കുന്നു. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് സുരക്ഷിതരായി ഇരിക്കുക.
സെക്രട്ടറിയേറ്റ് കണ്‍ട്രോള്‍ റൂം:
FAX NO – 0471 2322600
Tel No – 0471-2517500/2517600
ഇമെയില്‍: cdmdkerala@kerala.gov.in.
നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്റര്‍:18004253939 (ടോള്‍ ഫ്രീ നമ്പര്‍ )
00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍)