Kerala
നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
സൂരജിന് ഒന്നരമാസം മുന്‍പായിരുന്നു നായയുടെ കടിയേറ്റത്.

ആലപ്പുഴ | ആലപ്പുഴയില്‍ നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു. കരുമാടി സ്വദേശി സൂരജ് ആണ് പേവിഷബാധയേറ്റ് മരിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ഥിയായ സൂരജിന് ഒന്നരമാസം മുന്‍പായിരുന്നു നായയുടെ കടിയേറ്റത്.
ബന്ധുവിന്റെ വീട്ടിലെ വളര്‍ത്തുനായയാണ് വിദ്യാര്‍ഥിയെ കടിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം
---- facebook comment plugin here -----