Connect with us

Uae

ഇന്ധന സ്റ്റേഷനുകളിൽ ഡിജിറ്റൽ കറൻസി പേയ്മെന്റുമായി ഇമാറാത്ത്

മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും ഡിജിറ്റൽ കറൻസി പേയ്മെന്റ് ഏർപ്പെടുത്തുന്ന ആദ്യ ഇന്ധന വിതരണ കമ്പനിയായി ഇതോടെ എമറാത്ത് മാറും.

Published

|

Last Updated

ദുബൈ | എമിറേറ്റ്‌സ് നാഷണൽ ഓയിൽ കമ്പനി (എമറാത്ത്) തങ്ങളുടെ ഇന്ധന സ്റ്റേഷനുകളിൽ ഡിജിറ്റൽ കറൻസി പേയ്മെന്റ് സംവിധാനം ആരംഭിക്കുന്നു. ആദ്യ ഘട്ടത്തിൽ 10 സ്റ്റേഷനുകളിലാണ് തുടങ്ങുന്നത്. നിയന്ത്രണ അനുമതികൾ ലഭിച്ച ശേഷം എല്ലാ എമറാത്ത് സ്റ്റേഷനുകളിലേക്കും സേവനം വ്യാപിപ്പിക്കും.മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും ഡിജിറ്റൽ കറൻസി പേയ്മെന്റ് ഏർപ്പെടുത്തുന്ന ആദ്യ ഇന്ധന വിതരണ കമ്പനിയായി ഇതോടെ എമറാത്ത് മാറും.

ഡിജിറ്റൽ അസറ്റ് സേവനങ്ങളിൽ വൈദഗ്ധ്യമുള്ള ആഗോള കമ്പനിയായ ക്രിപ്റ്റോ.കോമുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിലൂടെ, ക്രിപ്റ്റോ.കോം പേ പ്ലാറ്റ്ഫോം വഴി പേയ്മെന്റുകൾ സാധ്യമാക്കുമെന്ന് എമറാത്തിന്റെ റീട്ടെയിൽ സെയിൽസ് വിഭാഗം സി ഇ ഒ അലി ബിൻ സായിദ് അൽ ഫലാസി വ്യക്തമാക്കി.

പ്രതിവർഷം 10 ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള 156-ലധികം സ്റ്റേഷനുകളിൽ, നൂതന സാങ്കേതികവിദ്യകൾ സ്വീകരിച്ച് ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനാണ് എമറാത്ത് ശ്രമിക്കുന്നത്.പദ്ധതിയുടെ ഭാഗമായി, അൽ വാസൽ റോഡിലെ അൽ അമിൻ സ്റ്റേഷന് ക്രിപ്റ്റോ.കോം എന്ന് പേര് നൽകും. സബീൽ പാർക്കിനടുത്തുള്ള ഒരു സ്റ്റേഷൻ അൽ മർയ ബാങ്കിന്റെ പേരിലും അറിയപ്പെടും.

സാലിക് ഇ-വാലറ്റിലെ ബാലൻസ് ഉപയോഗിച്ച് ഇന്ധനം നിറക്കാം

ദുബൈയിലെ തിരഞ്ഞെടുത്ത പെട്രോൾ സ്റ്റേഷനുകളിൽ വാഹന ഉടമകൾക്ക് ഉടൻ തന്നെ സലിക് ഇ-വാലറ്റിലെ ബാലൻസ് ഉപയോഗിച്ച് ഇന്ധനം നിറക്കാൻ സാധിക്കും. ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക് കമ്പനിയും ഇനോക് ഗ്രൂപ്പും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തെ തുടർന്നാണ് ഈ സൗകര്യം.

ഇനോക് ഗ്രൂപ്പിന്റെ സർവീസ് സ്റ്റേഷനുകളിലും റീട്ടെയിൽ കേന്ദ്രങ്ങളിലും ഇന്ധനം നിറക്കുന്നതിനും മറ്റ് സേവനങ്ങൾക്കുമായി സംയോജിത പേയ്‌മെന്റ് ഓപ്ഷനുകൾ ലഭ്യമാകും. ഇടപാടിന്റെ തുക ഉപഭോക്താവിന്റെ സലിക് ഇ-വാലറ്റിലെ ബാലൻസിൽ നിന്ന് യാന്ത്രികമായി ഡെബിറ്റ് ചെയ്യപ്പെടും.

Latest