operation sindoor
ജമ്മുവില്‍ വീണ്ടും പാക് പ്രകോപനം; ഡ്രോണുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു
പുലര്‍ച്ചെ നാല് മണിക്ക് ശേഷമാണ് സംഭവം.

ശ്രീനഗര്‍ | ജമ്മുവില്‍ പുലര്‍ച്ചെ വീണ്ടും പാകിസ്ഥാന്റെ ആക്രമണ ശ്രമം. പാക് ഡ്രോണുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു. പുലര്‍ച്ചെ നാല് മണിക്ക് ശേഷമാണ് സംഭവം.
പാക് ഡ്രോണുകളെ ഇന്ത്യന്‍ സൈന്യം നിര്‍വീര്യമാക്കി. ഇതിന് പിന്നാലെ ജമ്മുവിലാകെ സമ്പൂര്‍ണ ബ്ലാക് ഔട്ട് പ്രഖ്യാപിച്ചു.അതിനിടയില്‍ രാജൗരിയില്‍ വീണ്ടും പാകിസ്ഥാന്റെ കനത്ത ഷെല്ലാക്രമണം നടന്നു. അതിര്‍ത്തിക്ക് അപ്പുറത്തെ പാക് സൈനിക പോസ്റ്റുകളില്‍ നിന്നാണ് ആക്രമണം ഉണ്ടായത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മുറിയിലും ആക്രമണമുണ്ടായി. വിനോദ സഞ്ചാര കേന്ദ്രമാണ് പര്‍വത പ്രദേശമായ മുറി
സംഘര്‍ഷങ്ങള്‍ക്കിടെ ജമ്മുവിലെ സാംബയില്‍ ഭീകരര്‍ നുഴഞ്ഞുകയറ്റത്തിനും ശ്രമിച്ചു. ഇന്ത്യ ശക്തമായി തിരിച്ചടി നടത്തുന്നതിനിടെയാണ് പാക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഇവരെ വധിച്ചതായി ബിഎസ്എഫ് സ്ഥിരീകരിച്ചു.
വടക്കന്‍ കശ്മീരിലെ ഉറി സെക്ടറിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ ഭാഗത്തുനിന്നുണ്ടായ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നര്‍ഗീസ് ബീഗം എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൂഞ്ചില്‍ ഗ്രാമങ്ങളില്‍ വീണ്ടും പാക്ക് ഷെല്ലിങ് നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.പാകിസ്ഥാന്‍ ഭാഗത്തുന്നിനുണ്ടായ ഷെല്ലിങ്ങിന് ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയതായി പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.