Connect with us

indian navy ships

ഇന്ത്യൻ നാവികസേനാ കപ്പലുകൾ സന്ദർശിക്കൽ; സമയങ്ങളിൽ മാറ്റംവരുത്തി

ഇന്ത്യൻ നാവിക സേനയുടെ മൂന്ന് കപ്പലുകളാണ് കുവൈത്തിലെത്തുന്നത്.

Published

|

Last Updated

കുവൈത്ത് സിറ്റി | ഇന്ന് കുവൈത്തിലെ ശുവൈഖ് തുറമുഖത്ത് എത്തിച്ചേരുന്ന ഇന്ത്യൻ നാവിക സേനാ കപ്പലുകൾ സന്ദർശിക്കുന്നതിനുള്ള സമയക്രമങ്ങളിൽ മാറ്റം വരുത്തി. സന്ദർശനത്തിനായി രജിസ്റ്റർ ചെയ്തവർ തങ്ങളുടെ ഇ- മെയിൽ പരിശോധിച്ച് സമയമാറ്റം അനുസരിച്ച് 15 മിനുട്ട് മുൻപ് വേണ്ട രേഖകളുമായി ശുവൈഖ് പോർട്ടിൽ എത്തിച്ചേരണമെന്ന് ഇന്ത്യൻ എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.

ഇന്ത്യയും കുവൈത്തും തമ്മിലുള്ള ആഴത്തിലുള്ളതും ബഹുമുഖവുമായ സൗഹൃദബന്ധവും വാർധിച്ചുവരുന്ന സഹകരണവും ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ നാവിക സേനയുടെ മൂന്ന് കപ്പലുകളാണ് കുവൈത്തിലെത്തുന്നത്. നാവിക സേനയുടെ ഐ എൻ എസ് തീർ, ഐ എൻ എസ് സുജാത, ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ സാരഥി എന്നിവയാണ് എത്തുന്നത്.

ഇബ്രാഹിം വെണ്ണിയോട്

Latest