Connect with us

visa medical screening center

മുഷ്‌രിഫ് മാളിൽ വിസ മെഡിക്കൽ സ്ക്രീനിംഗ് കേന്ദ്രം ആരംഭിച്ചു

എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ വൈകീട്ട് ഏഴ് വരെ സേവനങ്ങൾ ലഭിക്കും.

Published

|

Last Updated

അബുദബി | മുഷ്‌രിഫ് മാളിൽ വിസ മെഡിക്കൽ സ്ക്രീനിംഗ് കേന്ദ്രം ആരംഭിച്ചതായി അബുദബി ഹെൽത്ത് സർവീസസ് കമ്പനി (സീഹ) അറിയിച്ചു. റെസിഡൻസി പെർമിറ്റുകളുമായി ബന്ധപ്പെട്ട മെഡിക്കൽ പരിശോധനാ നടപടികൾ ഈ കേന്ദ്രത്തിൽ നിന്ന് ലഭിക്കും. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ വൈകീട്ട് ഏഴ് വരെ മുൻ‌കൂർ അനുമതി ഉള്ളവർക്കും അപ്പപ്പോൾ എത്തുന്നവർക്കും സേവനങ്ങൾ ലഭിക്കും.

സാധാരണ വിസ സ്ക്രീനിംഗ് സേവനങ്ങളും ഫാസ്റ്റ് ട്രാക്ക് സേവനങ്ങളും ലഭിക്കും. എമിറേറ്റിലെ ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെ ഭാഗമായും പ്രത്യേക കെട്ടിടങ്ങളിലുമായാണ് നിലവിൽ ഇത്തരം മെഡിക്കൽ പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. അബുദബി നിവാസികൾ സാധാരണയായി സന്ദർശിക്കുന്ന ഇടങ്ങളിൽ വിസ മെഡിക്കൽ സ്ക്രീനിംഗ് സേവനങ്ങൾ ലഭ്യമാക്കുന്ന സീഹ നയത്തിന്റെ ഭാഗമായി ആരംഭിക്കുന്ന ആദ്യത്തെ സേവനകേന്ദ്രമാണിതെന്ന് ആംബുലേറ്ററി ഹെൽത്ത്കെയർ സർവീസസ് സി ഇ ഓ. ഡോ. നൗറ അൽ ഖൈതി അറിയിച്ചു.

ഇത്തരം ഇടങ്ങളിൽ കൂടുതൽ സേവനകേന്ദ്രങ്ങൾ ആരംഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. കുടുംബാംഗങ്ങൾക്കൊപ്പവും ഷോപ്പിംഗിനിടയിലും വിസ സ്ക്രീനിംഗ് നടപടികൾ പൂർത്തിയാക്കുന്നതിന് മാളുകളിൽ ആരംഭിക്കുന്ന ഇത്തരം കേന്ദ്രങ്ങൾ സഹായകമാണെന്ന് അവർ വ്യക്തമാക്കി.

Latest