Connect with us

Kerala

വടകരയില്‍ കുറുനരിയുടെ ആക്രമണം; അഞ്ചുപേര്‍ക്ക് പരുക്ക്

വടകര ലോകനാര്‍ക്കാവ്, സിദ്ധാശ്രമം മേഖലയിലാണ് വ്യാഴം, വെള്ളി ദിവസങ്ങളിലായി കുറുനരിയുടെ ആക്രമണമുണ്ടായത്.

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് വടകരയില്‍ കുറുനരിയുടെ ആക്രമണം. കഴിഞ്ഞ ദിവസങ്ങളിലായി അഞ്ച് പേര്‍ക്ക് കുറുനരിയുടെ കടിയേറ്റു. ഒരാള്‍ക്ക് പട്ടിയുടെ കടിയേറ്റും പരുക്കേറ്റു. വടകര ലോകനാര്‍ക്കാവ്, സിദ്ധാശ്രമം മേഖലയിലാണ് വ്യാഴം, വെള്ളി ദിവസങ്ങളിലായി കുറുനരിയുടെ ആക്രമണമുണ്ടായത്. കുറുനരിയുടെ കടിയേറ്റ രണ്ടുപേരെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതിനിടെയാണ് വ്യാഴാഴ്ച മേമുണ്ട പ്രദേശത്ത് ചന്ദ്രിക എന്ന സ്ത്രീയെ നായ ആക്രമിച്ചത്.

അതേസമയം, സംസ്ഥാനത്ത് തുടര്‍ച്ചയായി പേ വിഷബാധ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യം ആരോഗ്യ വകുപ്പ് വിശദമായി പരിശോധിക്കുകയാണ്. ഓരോ കേസും പ്രത്യേകം പരിശോധിച്ച് വിദഗ്ധരുടെ ഉള്‍പ്പെടെ അഭിപ്രായം തേടുകയാണ് ആരോഗ്യവകുപ്പ്. തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനും കൂടുതല്‍ ആക്രമണങ്ങള്‍ തടയുന്നതിനും നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.