Uae
നൂതന ഊര്‍ജ സാങ്കേതികവിദ്യ ഉപയോഗിച്ച് റാസ് അല്‍ ഖൈമ വിമാനത്താവളം
മിഡില്‍ ഈസ്റ്റിലും ഏഷ്യയിലും ആദ്യമായി തെര്‍മോഡൈനാമിക് ഊര്‍ജ കാര്യക്ഷമതാ സാങ്കേതികവിദ്യ റാക് എയര്‍പോര്‍ട്ട്, ടെര്‍മിനല്‍ വിപുലീകരണത്തില്‍ നടപ്പാക്കുന്നു

റാസ് അല്‍ ഖൈമ | റാസ് അല്‍ ഖൈമ അന്താരാഷ്ട്ര വിമാനത്താവളം വികസന പദ്ധതികളില്‍ നൂതന സുസ്ഥിര ഊര്‍ജ സാങ്കേതികവിദ്യ സമന്വയിപ്പിച്ച് മാതൃകയാകുന്നു. മിഡില്‍ ഈസ്റ്റിലും ഏഷ്യയിലും ആദ്യമായി തെര്‍മോഡൈനാമിക് ഊര്‍ജ കാര്യക്ഷമതാ സാങ്കേതികവിദ്യ റാക് എയര്‍പോര്‍ട്ട്, ടെര്‍മിനല്‍ വിപുലീകരണത്തില്‍ നടപ്പാക്കുന്നു.
തെര്‍മോഡൈനാമിക് സംവിധാനങ്ങളില്‍ കണ്ടന്‍സറിന് മുമ്പും ശേഷവും സംയോജിപ്പിച്ച രണ്ട് ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ സംവിധാനം, കംപ്രസര്‍ ഊര്‍ജ ഉപഭോഗം വര്‍ധിപ്പിക്കാതെ താപ പ്രകടനം ഗണ്യമായി മെച്ചപ്പെടുത്തുന്നു. ഈ സാങ്കേതികവിദ്യ, കാര്‍ബണ്‍ ഉദ്്വമനം കുറക്കുകയും, 2.2 ബില്യണ്‍ തെര്‍മോഡൈനാമിക് സംവിധാനങ്ങളില്‍ നടപ്പാക്കിയാല്‍ ആഗോള ഉദ്്വമനത്തിന്റെ ഏഴ് ശതമാനം വരെ ലാഭിക്കാമെന്നും കണക്കാക്കുന്നു.
2023-ല്‍ റിട്രോഫിറ്റ് ഊര്‍ജ പരിപാടിയില്‍ ചേര്‍ന്ന റാക് വിമാനത്താവളം, പുതിയ സാങ്കേതികവിദ്യകളിലൂടെ സുസ്ഥിരതയുടെ മാതൃകയാണെന്ന് റാസ് അല്‍ ഖൈമ സിവില്‍ ഏവിയേഷന്‍ വകുപ്പ് മേധാവിയും വിമാനത്താവള ബോര്‍ഡ് ചെയര്‍മാനുമായ ശൈഖ് സാലം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു.